Ireland

മഞ്ഞുവീഴ്ച; അഞ്ച് കൗണ്ടികളിൽ ഓറഞ്ച് അലേർട്ട്; താപനില -3 ഡിഗ്രിക്ക് താഴെ

മൺസ്റ്ററിലെ അഞ്ച് കൗണ്ടികളിൽ സ്റ്റാറ്റസ് ഓറഞ്ച് സ്‌നോ, ഐസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ കനത്ത മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. ക്ലെയർ, കോർക്ക്, ലിമെറിക്ക്, ടിപ്പററി, വാട്ടർഫോർഡ് എന്നിവിടങ്ങളിൽ മുന്നറിയിപ്പ് ഇന്ന് അർദ്ധരാത്രി മുതൽ നാളെ അർദ്ധരാത്രി വരെ ബാധകമായിരിക്കും. ചിലയിടങ്ങളിൽ താപനില -3 ഡിഗ്രി സെൽഷ്യസായി താഴുന്നതിനാൽ മഞ്ഞുവീഴ്ചയ്ക്കും താഴ്ന്ന താപനിലയ്ക്കും വേണ്ടിയുള്ള സ്റ്റാറ്റസ് യെല്ലോ മുന്നറിയിപ്പ് രാജ്യത്തുടനീളം പ്രാബല്യത്തിൽ ഉണ്ട്. രാവിലെ 10 മണിവരെയാണ് മുന്നറിയിപ്പ്. പൊതുവെ കാലാവസ്ഥ പകൽ സമയത്ത് വരണ്ടതായിരിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

പടിഞ്ഞാറൻ, തെക്ക് പടിഞ്ഞാറൻ കൗണ്ടികളിലേക്ക് രാത്രി മഴയും വിവിധ സ്ഥലങ്ങളിൽ മഞ്ഞുവീഴ്ചയുണ്ടാകും. ഇന്ന് രാത്രിയിലെ താപനിലയും -3C ആയി കുറയും, പ്രത്യേക സ്റ്റാറ്റസ് യെല്ലോ താഴ്ന്ന താപനിലയും ഐസ് മുന്നറിയിപ്പും രാത്രി 8 മണി മുതൽ നാളെ രാവിലെ 10 മണി വരെ പ്രാബല്യത്തിൽ വരും.കൂടാതെ, Met Éireann നാളെ പുലർച്ചെ 4 മുതൽ ഉച്ചവരെ മൺസ്റ്ററിന് സ്റ്റാറ്റസ് യെല്ലോ സ്‌നോ, ഐസ് മുന്നറിയിപ്പ് നൽകി. വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് കോർക്ക് കൗണ്ടി കൗൺസിൽ ആവശ്യപ്പെടുന്നു.

ആൻട്രിം, അർമാഗ്, ഡൗൺ, ഫെർമനാഗ്, ടൈറോൺ, ഡെറി എന്നീ കൗണ്ടികൾക്ക് യെല്ലോ അലേർട്ട് രാവിലെ 10 മണി വരെ ബാധകമാണ്. ശീതകാല മഴയും മഞ്ഞുമൂടിയ പാതകളും യാത്രാക്ലേശത്തിന് കാരണമാകുമെന്ന് യുകെ മെറ്റ് ഓഫീസ് അറിയിച്ചു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ന്യൂയോർക്ക് സിറ്റി മാരത്തണിനിടെ കുഴഞ്ഞുവീണ 24കാരിയായ യുവതി മരിച്ചു

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി മാരത്തണിന്റെ ഫിനിഷിംഗ് ലൈനിന് രണ്ട് മൈൽ മാത്രം അകലെ വെച്ച് കുഴഞ്ഞുവീണ 24 കാരിയായ യുവതി…

2 hours ago

അമേരിക്കയിൽ അപൂർവ്വമായ ട്രിപ്പിൾ വധശിക്ഷ; മൂന്ന് സംസ്ഥാനങ്ങളിൽ ഈ ആഴ്ച നടപ്പിലാക്കും

വാഷിംഗ്ടൺ: അമേരിക്കയിൽ ഈ ആഴ്ച മൂന്ന് വ്യത്യസ്ത സംസ്ഥാനങ്ങളിലായി അപൂർവ്വമായ ട്രിപ്പിൾ വധശിക്ഷ നടപ്പിലാക്കാൻ ഒരുങ്ങുന്നു. നവംബർ 5-നാണ് ഈ…

2 hours ago

കിഴക്കൻ മലയോരത്തിന്റെ പശ്ചാത്തലത്തിൽ ആംഗ്ലോ ഇന്ത്യൻ കഥ; ‘സറാഫസ്’ ചിത്രീകരണം ആരംഭിച്ചു

ആശ ശരത്തും ഇർഷാദ് അലിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം മുണ്ടക്കയത്ത് തുടങ്ങി; ഇംഗ്ലീഷ് ആക്ഷൻ ത്രില്ലർ പശ്ചാത്തലത്തിൽ അജ്മൽ ആർ…

9 hours ago

ടെക്സസിൽ ചരിത്രവിജയവുമായി ഡെമോക്രാറ്റുകൾ; ജെയിംസ് തലാരിക് സെനറ്റിലേക്ക്

വാഷിംഗ്ടൺ: പതിറ്റാണ്ടുകൾക്ക് ശേഷം ടെക്സസ് സെനറ്റ് സീറ്റിൽ ചരിത്രവിജയം നേടി ഡെമോക്രാറ്റിക് പാർട്ടി. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കെൻ പാക്സ്റ്റണെ പരാജയപ്പെടുത്തി…

9 hours ago

ടെക്സസ് യു.എസ് സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജെയിംസ് തലാരിക്കോയെ അഭിനന്ദിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കോർണിൻ

ടെക്സസ് :ടെക്സസ് യു.എസ്. സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജെയിംസ് തലാരിക്കോയെ അഭിനന്ദിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ…

11 hours ago

തോമസ് മത്തായി (കുഞ്ഞുമോൻ – 80 ) ഹൂസ്റ്റണിൽ നിര്യാതനായി; പൊതുദർശനവും സംസ്കാരവും നവംബർ 7ന്

ഹൂസ്റ്റൺ: റാന്നി കൊറ്റനാട് കണ്ടൻപേരൂർ കോട്ടയിൽ തോമസ് മത്തായി (കുഞ്ഞുമോൻ – 80) ഒക്ടോബർ 30-ന് ഹൂസ്റ്റണിൽ നിര്യാതനായി.പരേതരായ കോട്ടയിൽ…

12 hours ago