ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 13 ഷട്ടറുകൾ തുറന്നു. 10 സെന്റി മീറ്റർ വീതമാണ് ഷട്ടർ തുറന്നത്. സെക്കൻഡിൽ 250 ഘനയടി വെള്ളം വീതമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. ജലനിരപ്പ് 136.25 അടിയിലേക്ക് ഉയർന്നതോടെയാണ് ഷട്ടറുകൾ തുറന്നത്. ഡാം തുറന്ന് കഴിഞ്ഞാൽ പെരിയാർ നദിയിലൂടെ ഒഴുകിയാണ് വെള്ളം ഇടുക്കി അണക്കെട്ടിൽ എത്തേണ്ടത്. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.
വൃഷ്ടി പ്രദേശമായ പെരിയാർ കടുവ സങ്കേതത്തിലെ വനത്തിൽ വീണ്ടും മഴ ശക്തമായതോടെയാണ് ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചത്.
നദീ തീരത്തോട് വളരെയടുത്തുള്ള വെള്ളം കയറാൻ സാധ്യതയുള്ള വീടുകളിലുള്ളവർ ആവശ്യമെങ്കിൽ ബന്ധു വീടുകളിലേക്ക് മാറണം. പെരിയാർ നദിയിൽ കുളിക്കാനും മറ്റുമായി ഇറങ്ങുന്നത് ഒഴിവാക്കണം.നദി മുറിച്ചു കടക്കുന്നതും ഒഴിവാക്കണം. തീരദേശ വാസികൾ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. നിലവിൽ പെരിയാർ നദിയിലെ ജലനിരപ്പ് കുറവായതിനാൽ മുല്ലപ്പെരിയാർ വെള്ളമെത്തിയാലും കാര്യമായ വർധനവ് ഉണ്ടാകില്ല.
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിലെ 2026–27 അധ്യയന വർഷത്തെ ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിനായുള്ള സെൻട്രൽ ആപ്ലിക്കേഷൻസ് ഓഫീസ് (CAO) റൗണ്ട് സീറോ ഓഫറുകൾ പ്രഖ്യാപിച്ചു.…
ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ബാനറിൽ ഡോക്ടർ ജുനൈസ് ബാബു ഗുഡ് ഹോപ് നിർമ്മിച്ച്, രാജേഷ് പരമേശ്വരൻ സംവിധാനം…
അയർലണ്ടിലെ കൗണ്ടി കിൽഡെയറിൽ വാടക കരാർ അന്യായമായി അവസാനിപ്പിക്കാൻ ശ്രമിച്ച ഭൂവുടമ വാടകക്കാരിക്ക് €6,000 നഷ്ടപരിഹാരം നൽകണമെന്ന് റെസിഡൻഷ്യൽ ടെനൻസീസ്…
രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നതിന് ആവശ്യമായ പോഷകമാണ് അയൺ. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് അയൺ അടങ്ങിയ പാനീയങ്ങൾ ശീലമാക്കാം. മാതളത്തിൽ ധാരാളം…
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്തതിൽ മാർക്ക് സക്കർബർഗ് ക്ഷമ പറഞ്ഞു എന്ന വാർത്ത തള്ളി മെറ്റ. ക്ഷമ…
അയർലണ്ടിൽ ഈ അധ്യയന വർഷത്തിൽ കോളേജ് വിദ്യാർഥികളുടെ ചെലവ് വീണ്ടും വർധിച്ചതായി പുതിയ പഠനം. ട്യൂഷൻ ഫീസ് സൗജന്യമായി ലഭിക്കുന്ന…