Global News

ഇന്ത്യക്കാരെ ആക്ഷേപിച്ച് ന്യൂസിലൻഡ് മന്ത്രി എറിക സ്റ്റാൻഫോർഡ്

വെല്ലിങ്ടണ്‍: കുടിയേറ്റം സംബന്ധിച്ച ഉപദേശം തേടിക്കൊണ്ട് ഇന്ത്യക്കാർ അയയ്ക്കുന്ന ഇമെയിലുകൾ താൻ സ്പാം ആയാണ് കാണുന്നതെന്നും ഒന്നു പോലും തുറന്നു നോക്കാറില്ലെന്നും ന്യൂസിലൻഡിലെ കുടിയേറ്റ വകുപ്പ് മന്ത്രി എറിക സ്റ്റാൻഫോർഡ . പാർലമെന്‍റിൽ ഒരു  ചോദ്യത്തിനു മറുപടി പറയുമ്പോഴായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. 

ഔദ്യോഗിക ഇമെയിലുകൾ പേഴ്സണൽ മെയിലിലേക്ക് ഫോർവേഡ് ചെയ്തു പരിശോധിക്കാറുണ്ടെന്ന് എറിക അടുത്തിടെ വെളിപ്പെടുത്തിയത് വിവാദമായിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് പാർലമെന്‍റിൽ ഇന്ത്യക്കാരെ മൊത്തമായി ആക്ഷേപിച്ച് മന്ത്രി പരാമർശം നടത്തിയത്. 

താൻ ഔദ്യോഗിക വിവരാവകാശ നിയമം പാലിക്കാറുണ്ടെന്ന് പറഞ്ഞ മന്ത്രി, തനിക്ക് ഇന്ത്യക്കാരുടേതായി നിരവധി മെയിലുകൾ വരാറുണ്ടെന്നും പറഞ്ഞു. കുടിയേറ്റ വിഷയങ്ങളിൽ ഉപദേശം തേടിയാണ് ഇന്ത്യക്കാർ മെയിൽ അയയ്ക്കാറുള്ളത്. ഇന്ത്യക്കാരുടെ ഈ മെയിലുകൾക്ക് മറുപടി അയയ്ക്കാറില്ലെന്ന് മാത്രമല്ല, തുറന്നു പോലും നോക്കാറില്ലെന്നും എറിക പറഞ്ഞു. അവ സ്പാം ആയാണ് താൻ പരിഗണിക്കാറുള്ളതെന്നും എറിക സ്റ്റാൻഫോർഡ് വിശദീകരിച്ചു. 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

കിഴക്കൻ മലയോരത്തിന്റെ പശ്ചാത്തലത്തിൽ ആംഗ്ലോ ഇന്ത്യൻ കഥ; ‘സറാഫസ്’ ചിത്രീകരണം ആരംഭിച്ചു

ആശ ശരത്തും ഇർഷാദ് അലിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം മുണ്ടക്കയത്ത് തുടങ്ങി; ഇംഗ്ലീഷ് ആക്ഷൻ ത്രില്ലർ പശ്ചാത്തലത്തിൽ അജ്മൽ ആർ…

42 mins ago

ടെക്സസിൽ ചരിത്രവിജയവുമായി ഡെമോക്രാറ്റുകൾ; ജെയിംസ് തലാരിക് സെനറ്റിലേക്ക്

വാഷിംഗ്ടൺ: പതിറ്റാണ്ടുകൾക്ക് ശേഷം ടെക്സസ് സെനറ്റ് സീറ്റിൽ ചരിത്രവിജയം നേടി ഡെമോക്രാറ്റിക് പാർട്ടി. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കെൻ പാക്സ്റ്റണെ പരാജയപ്പെടുത്തി…

1 hour ago

ടെക്സസ് യു.എസ് സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജെയിംസ് തലാരിക്കോയെ അഭിനന്ദിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കോർണിൻ

ടെക്സസ് :ടെക്സസ് യു.എസ്. സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജെയിംസ് തലാരിക്കോയെ അഭിനന്ദിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ…

3 hours ago

തോമസ് മത്തായി (കുഞ്ഞുമോൻ – 80 ) ഹൂസ്റ്റണിൽ നിര്യാതനായി; പൊതുദർശനവും സംസ്കാരവും നവംബർ 7ന്

ഹൂസ്റ്റൺ: റാന്നി കൊറ്റനാട് കണ്ടൻപേരൂർ കോട്ടയിൽ തോമസ് മത്തായി (കുഞ്ഞുമോൻ – 80) ഒക്ടോബർ 30-ന് ഹൂസ്റ്റണിൽ നിര്യാതനായി.പരേതരായ കോട്ടയിൽ…

4 hours ago

ഇലക്ട്രിക് കാർ ചാർജിങ്ങിന് ഇനി ചെലവേറും; പെട്രോൾ, ഡീസൽ കാറുകളേക്കാൾ ചാർജിങ് നിരക്ക് ഉയർന്നു

അയർലണ്ടിൽ ഇലക്ട്രിക് കാറുകൾ ഉപയോഗിക്കുന്നവർക്ക് തിരിച്ചടിയായി ESB-യുടെ പുതിയ ചാർജിങ് നിരക്ക് വർധന. രാജ്യത്തെ ഏറ്റവും വലിയ പൊതു ഇലക്ട്രിക്…

4 hours ago

അസെറ്റാമിനോഫെൻ മരുന്ന് രാജ്യവ്യാപകമായി തിരിച്ചുവിളിക്കുന്നു

വാഷിംഗ്‌ടൺ ഡി സി :ലേബലിംഗിൽ വന്ന തെറ്റിനെ തുടർന്ന് ഒരു ലക്ഷത്തിലധികം പെയിൻ റിലീഫ് (വേദനസംഹാരി) ഗുളിക കുപ്പികൾ രാജ്യവ്യാപകമായി…

4 hours ago