പിറവം: പിറവം പള്ളിയിലെ സംഘർഷത്തെ അപലപിച്ചു ഓർത്തഡോക്സ് സഭ. തടസ്സം സൃഷ്ടിക്കാൻ പാടില്ലെന്ന് വ്യക്തമായ കോടതി വിധിയുള്ളതാണെന്നും മദ്ബഹയിൽ നിൽക്കുമ്പോൾ പോലും സത്യവും നീതിയും ഉൾക്കൊള്ളാൻ കഴിയുന്നില്ല എന്നത് ക്രൈസ്തവ സാക്ഷ്യങ്ങൾക്ക് യോജിച്ചതല്ലെന്നും ഓർത്തഡോക്സ് സഭ വാർത്താക്കുറിപ്പിലൂടെ പ്രതികരിച്ചു.
എറണാകുളം പിറമാടം പള്ളിയിൽ ഓർത്തോക്സ് യാക്കോബായ തർക്കത്തേത്തുടർന്ന് ഇരു വിഭാഗങ്ങളിലേയും വൈദികർ തമ്മിൽ തല്ലിയിരുന്നു. ഇന്ന് രാവിലെ 7 മണിയോടെയാണ് കോടതി ഉത്തരവുമായി ആരാധനക്കെത്തിയ ഓർത്തഡോക്സ് വിഭാഗവും പള്ളിയിലുണ്ടായിരുന്ന യാക്കോബായ വിഭാഗവും തമ്മിൽ തർക്കം തുടങ്ങിയത്. ഓർത്തഡോക്സ് യാക്കോബായ തർക്കം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച ചെയ്തു പരിഹരിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
നിലവിൽ യാക്കോബായ വിഭാഗത്തിൻ്റെ കൈവശമിരിക്കുന്ന പള്ളിയിൽ മൂവാറ്റുപുഴ സബ് കോടതി ഉത്തരവുമായാണ് ഓർത്തഡോക്സ് സഭ അസി.വികാരി ഫാ.എബിൻ എബ്രാഹമിൻ്റെ നേതൃത്വത്തിലാണ് വിശ്വാസികൾ എത്തിയത്. ഫാ.എബിൻ മദ്ബഹയിൽ പ്രവേശിക്കുന്നത് യാക്കോബായ വിഭാഗം വികാരി ഫാ.ലാൽ മോൻ തമ്പി പട്ടരുമഠത്തിൻ്റെ നേതൃത്വത്തിൽ തടഞ്ഞു. തുടർന്ന് പള്ളിക്കുള്ളിൽ തർക്കവും സംഘർഷവുമായി. രാമമംഗലം പൊലീസ് സ്ഥലത്തെത്തി. തുടർന്ന് ഫാ.എബിൻ എബ്രാഹം പള്ളി ഗേറ്റിനു സമീപം കുത്തിയിരുന്നു പ്രതിഷേധിച്ചു. യാക്കോബായ വിഭാഗം പള്ളിയിൽ ആരാധന നടത്തി. സംഘർഷത്തിന് പിന്നാലെ പൊലീസ് പള്ളിക്ക് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
വടക്കൻ ഡബ്ലിനിലെ Kilshane മേഖലയിൽ നിർദേശിച്ചിരിക്കുന്ന 680 മെഗാവാട്ട് ഗ്യാസ് ഉപയോഗിച്ചുള്ള പവർ പ്ലാന്റിനെതിരെ പ്രാദേശിക ആശങ്കകൾ ശക്തമാകുന്നു. Kilshane…
ജെ.സ്റ്റുഡിയോസ് & എ 2 എ സ്‌റ്റുഡിയോസിൻ്റെ ബാനറിൽ സണ്ണി തഴുത്തല, ഗിരീഷ് കൊട്ടിയം, അനിൽ പുന്തലത്താഴം എന്നിവർ നിർമ്മിച്ച്…
മാതാവിൻ്റെ നാട്ടിൽത്തന്നെ മകൾ ക്യാമറക്കു മുന്നിലെത്തുന്ന ധന്യ നിമിഷത്തിന് ഇന്ന് വേദിയൊരുങ്ങി.കൊല്ലം, കരുനാഗപ്പള്ളിക്കടുത്ത്, ചവറ തെക്കുംഭാഗം സെൻ്റ് ജോസഫ് പള്ളിയുടെ…
പെട്രോളിനും ഡീസലിനും നിലവിലുള്ള എക്സൈസ് നികുതി ഇളവുകൾ തുടരാൻ സർക്കാർ ആലോചിക്കുന്നതായി സൂചന. Budget 2027-ൽ ഇന്ധന നികുതി ഇളവുകൾ…
ഛായാഗ്രാഹകനും സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിലൂടെ സംവിധായകനാകുകയും ചെയ്ത വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ രാഷസ വേട്ടക്ക്…
അയർലൻഡിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്കും യോഗ്യതയുള്ള ഹെൽത്ത്‌കെയർ പ്രൊഫഷണലുകൾക്കും, ഐ ടി, എഞ്ചിനീയറിംഗ് മേഖലയിലെ തൊഴിലാളികൾക്കും ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റ സാധ്യതകൾ…