Global News

ഒമിക്രോണ്‍ വ്യാപനം; 4,500-ലധികം വിമാനങ്ങള്‍ റദ്ദാക്കി

ന്യൂയോര്‍ക്ക്: ക്രിസ്മസ് വാരാന്ത്യത്തില്‍ ഒമിക്രോണ്‍ വ്യാപനം കാരണം 4,500-ലധികം വാണിജ്യ വിമാനങ്ങള്‍ റദ്ദാക്കിയതായി ഫ്ലൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഫ്ലൈറ്റ് അവയര്‍ ഡോട്ട്കോമിന്‍റെ കണക്കനുസരിച്ച്‌ പൊതുവെ തിരക്കുള്ള ക്രിസ്മസ് രാവില്‍ പോലും 2500-ലധികം വിമാനങ്ങള്‍ പറക്കല്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. ആഘോഷദിവസങ്ങളില്‍ വിമാനങ്ങള്‍ റദ്ദാക്കാനുള്ള സ്ഥാപനങ്ങളുടെ തീരുമാനവും 10,000 ലധികം വിമാനങ്ങള്‍ വൈകിയെത്തിയതും അവധിക്കാല യാത്രക്കാര്‍ക്കിടയില്‍ വലിയ അനിശ്ചിതത്വമാണ് സൃഷ്ടിച്ചത്.

ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് വിമാനജീവനക്കാരുടെ ക്ഷാമമാണ് ഇത്തരമൊരു പ്രതിസന്ധിയുണ്ടാക്കിയതെന്നാണ് വിവിധ രാജ്യങ്ങള്‍ അഭിപ്രായപ്പെടുന്നത്. ഫ്ലൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റ് പ്രകാരം റദ്ദാക്കിയ വിമാനങ്ങളുടെ നാലിലൊന്നും അമേരിക്കകത്തും പുറത്തുമുള്ള വിമാനങ്ങളാണ്. ജീവനക്കാര്‍ക്കിടയില്‍ രോഗം വ്യാപിച്ചതും ക്വാറന്‍റീനില്‍ ആയതുമാണ് വിമാന റദ്ദാക്കലിന് കാരണമായി ബ്രിട്ടനും പറയുന്നത്. ജീവനക്കാരില്‍ ഭൂരിഭാഗത്തിനും രോഗം ബാധിച്ച്‌ ക്വാറന്‍റീനില്‍ പോകേണ്ടിവന്നിട്ടുണ്ടെന്ന് ആസ്‌ട്രേലിയന്‍ വിമാന സര്‍വീസായ ജെറ്റ്‌സ്റ്റാറും അഭിപ്രായപ്പെട്ടു. ഇത് അവസാന നിമിഷ വിമാന റദ്ദാക്കലിനും കാലതാമസത്തിനുമിടയാക്കിയിട്ടുണ്ട്.

ബെത്‌ലഹേം, ഫ്രാങ്ക്ഫര്‍ട്ട് എന്നിവിടങ്ങളില്‍ നിന്ന് ലണ്ടനിലേക്കും ബോസ്റ്റണിലേക്കുമുള്ള പള്ളികളിലേക്ക് പോകാനുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയ കാരണം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ക്രിസ്‌മസ് ആഘോഷങ്ങളുടെ ആരവങ്ങള്‍ കുറഞ്ഞു.

Sub Editor

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

4 hours ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

5 hours ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

7 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

8 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

1 day ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

1 day ago