Global News

വഴിയിൽ വീണുകിട്ടിയ മദ്യം കുടിച്ച് അവശനിലയിലായ മൂന്ന് പേരിൽ ഒരാൾ മരിച്ചു

അടിമാലി: വഴിയിൽ വീണുകിട്ടിയ മദ്യം കുടിച്ച് അവശനിലയിലായ മൂന്ന് പേരിൽ ഒരാൾ മരിച്ചു. അടിമാലി പടയാട്ടിൽ കുഞ്ഞുമോൻ ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിൽ തുടരുന്നതിനിടെയാണ് മരണം. ജനുവരി എട്ടിന് രാവിലെയാണ് അടിമാലി അഫ്സരകുന്നിൽ നിന്നും വീണു കിട്ടിയ മദ്യം അനിൽ കുമാർ , കുഞ്ഞുമോൻ, മനോജ്  എന്നിവർ ചേർന്ന് കുടിച്ചതും പിന്നീട് അവശനിലയിലായതും. 

ജനുവരി എട്ടിന് രാവിലെ ഏഴരയോടെ വഴിയിൽ കിടന്ന മദ്യം കഴിച്ചശേഷം ശർദ്ദി ഉണ്ടായെന്നാണ് മൂന്നുപേരും പോലീസിന് നൽകിയിരിക്കുന്ന മൊഴി. അടിമാലി അഫ്സര കുന്ന് സ്വദേശികളാണ് മൂന്ന് പേരും. അവശനിലയിൽ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. അനിൽ കുമാറും മനോജും പിന്നീട് അപകടനില തരണം ചെയ്തെങ്കിലും കുഞ്ഞുമോൻ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയായിരുന്നു. 

ഭക്ഷ്യവിഷബാധയല്ലെന്ന് ഇവരെ ചികിത്സിച്ച ഡോക്ടർമാർ പൊലീസിന് മൊഴി നൽകിയിരുന്നു. സംഭവത്തിൽ അടിമാലി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. ഇവർ കഴിച്ചത് വ്യാജമദ്യമാണോ എന്ന കാര്യം പൊലീസ് പരിശോധിച്ചു വരികയാണ്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

Sub Editor

Recent Posts

‘സമ്പത്തിലും, പ്രൗഢിയിലും മുമ്പന്തിയിൽ നിൽക്കുന്ന ചില കുടുംബങ്ങളിലെ ദുരൂഹതകൾ  എന്താണ്? ‘മായൻ’ ടീസർ നൽകുന്ന ഉത്തരം എന്ത്?’

സമ്പത്തിലും, പ്രൗഢിയിലും മുമ്പന്തിയിൽ നിൽക്കുന്ന ചില കുടുംബങ്ങളിൽ പൊതുവേ കാണപ്പെടുന്ന ഒരു കാര്യമുണ്ട്. ഇവരുടെയൊക്കെ തറവാടുകളുടെ അധമ മൂലയിൽ ആരും…

19 hours ago

ഡബ്ലിനിൽ നവംബർ 10 മുതൽ 13 വരെ ഗതാഗത നിയന്ത്രണം; റോഡുകൾ അടയ്ക്കും, ലുവാസ് സർവീസുകൾക്കും നിയന്ത്രണം

യൂറോപ്യൻ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരും സർക്കാർ മേധാവികളും പങ്കെടുക്കുന്ന നിർണായക ഉച്ചകോടികൾക്ക് മുന്നോടിയായി ഡബ്ലിനിൽ വൻ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. നവംബർ…

19 hours ago

CR7 യുഗത്തിന് അന്ത്യം.! വിരമിക്കൽ പ്രഖ്യാപിച്ച് റൊണാൾഡോ

പോർച്ചുഗീസ് ജെഴ്‌സിയിൽ ഇനി ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ കളിയഴകുണ്ടാകില്ല. 23 വർഷത്തെ കരിയറിന് വിരാമമിടുകയാണെന്ന് താരം അറിയിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ്…

20 hours ago

ബാങ്ക് ഓഫ് അയർലണ്ടിന്റെ ഓൺലൈൻ ബാങ്കിങ് സേവനങ്ങളിൽ തടസ്സം; മൊബൈൽ ആപ്പും ഓൺലൈൻ ബാങ്കിങ് വെബ്‌സൈറ്റും ലഭ്യമാകുന്നില്ല

അയർലണ്ടിലെ പ്രമുഖ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് അയർലണ്ടിന്റെ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളിൽ ഇന്ന് (നവംബർ 5) അപ്രതീക്ഷിത സാങ്കേതിക തടസ്സം.…

22 hours ago

യൂണിവേഴ്സിറ്റി പ്രവേശനത്തിനുള്ള CAO അപേക്ഷകൾ ആരംഭിച്ചു; ജനുവരി 20-നകം അപേക്ഷിച്ചാൽ ഫീസ് €35 മാത്രം

അയർലണ്ടിൽ 2027 അധ്യയന വർഷത്തിൽ യൂണിവേഴ്സിറ്റികളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബിരുദ കോഴ്സുകൾക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായുള്ള CAO (Central…

23 hours ago

‘രാഷസ വേട്ട’ ഫുൾ പായ്ക്കപ്പ്

സൈക്കോ പാക്ക് ജോണറിൽ , വിഷ്‌ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ട എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.തുടക്കം മുതൽ…

1 day ago