ന്യൂഡൽഹി: യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന ഓപ്പറേഷൻ ഗംഗ ദൗത്യവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. ദൗത്യം ഏകോപിപ്പിക്കാൻ നാലു കേന്ദ്രമന്ത്രിമാരെ യുക്രെയ്നിന്റെ അയൽരാജ്യങ്ങളിലേക്ക് അയയ്ക്കുമെന്നാണു സൂചന. കേന്ദ്രമന്ത്രിമാരായ ഹർദീപ് സിങ് പുരി, ജോതിരാദിത്യ സിന്ധ്യ, കിരൺ റിജിജു, വി.കെ.സിങ് എന്നിവരെയാവും അയയ്ക്കുക.
റുമാനിയ, പോളണ്ട്, ഹംഗറി, സ്ലൊവാക്യ എന്നീ രാജ്യങ്ങളിലേക്കാണ് മന്ത്രിമാര്‍ പോകുന്നത്. 2000 ത്തോളം ഇന്ത്യക്കാരെ യുക്രെയ്നിൽനിന്ന് ഒഴിപ്പിച്ചതായി കഴിഞ്ഞ ദിവസം വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശൃഗ്ല അറിയിച്ചിരുന്നു. ഏകദേശം 16,000 വിദ്യാർഥികൾ യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
അയർലണ്ടിലെ Help-to-Buy (HTB) പദ്ധതിയിലൂടെ 2021-ൽ ലഭിച്ച €30,000 ഗ്രാന്റും പലിശയും ചേർത്ത് €38,186 തിരികെ അടയ്ക്കാൻ, അയർലണ്ട് പ്രവാസിക്ക്…
അയർലണ്ടിൽ വെള്ളിയാഴ്ചയും ചൂടേറിയതും തെളിഞ്ഞതുമായ കാലാവസ്ഥ തുടരും. രാജ്യത്തിന്റെ തെക്ക്, കിഴക്ക്, തെക്കുകിഴക്കൻ മേഖലകളിലാണ് ഏറ്റവും ഉയർന്ന താപനില അനുഭവപ്പെടുക.…
DUBLIN: Several members of the Indian community, including Malayalis living in Ireland, have come forward…
ദമ്മാം: സൗദി മലയാളീ സമാജം ദമ്മാം ചാപ്റ്റർ സാഹിതീയം പ്രതിമാസ പുസ്തകാവതരണവും ചർച്ചയും സംഘടിപ്പിച്ചു. വിശ്വസാഹിത്യകാരനായ റഷ്യൻ നോവലിസ്റ്റ് ഫിയോദർ…
ആഹ്ലാദഭരിതമായ ഗതകാല സ്മരണകൾ ഉണർത്തിക്കൊണ്ട് മാവേലി മന്നനെ വരവേൽക്കാൻ സെൽബ്രിഡ്ജിലെ മലയാളികൾ ഒരുങ്ങുന്നു. സെൽബ്രിഡ്ജിലെ മലയാളി കൂട്ടായ്മ യുടെ ഓണാഘോഷ…
ഇക്കുറി ഓണത്തിന് സദ്യ കെങ്കേമം ആക്കണ്ടേ.? എന്നാൽ അതിന് ഇനി കറിക്ക് അറിഞ്ഞും അടുക്കളയിൽ വിയർത്തും സമയം കളയണ്ട.. നിങ്ങളുടെ…