gnn24x7

ഓപ്പറേഷൻ ഗംഗ; നാലു കേന്ദ്രമന്ത്രിമാർ യുക്രെയ്നിന്റെ അയൽരാജ്യങ്ങളിലേയ്ക്ക്

0
406
gnn24x7

ന്യൂ‍ഡൽഹി: യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന ഓപ്പറേഷൻ ഗംഗ ദൗത്യവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. ദൗത്യം ഏകോപിപ്പിക്കാൻ നാലു കേന്ദ്രമന്ത്രിമാരെ യുക്രെയ്നിന്റെ അയൽരാജ്യങ്ങളിലേക്ക് അയയ്ക്കുമെന്നാണു സൂചന. കേന്ദ്രമന്ത്രിമാരായ ഹർദീപ് സിങ് പുരി, ജോതിരാദിത്യ സിന്ധ്യ, കിരൺ റിജിജു, വി.കെ.സിങ് എന്നിവരെയാവും അയയ്ക്കുക.

റുമാനിയ, പോളണ്ട്, ഹംഗറി, സ്ലൊവാക്യ എന്നീ രാജ്യങ്ങളിലേക്കാണ് മന്ത്രിമാര്‍ പോകുന്നത്. 2000 ത്തോളം ഇന്ത്യക്കാരെ യുക്രെയ്നിൽനിന്ന് ഒഴിപ്പിച്ചതായി കഴിഞ്ഞ ദിവസം വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശൃഗ്ല അറിയിച്ചിരുന്നു. ഏകദേശം 16,000 വിദ്യാർഥികൾ യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here