പത്തനംതിട്ട: ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ശബരിഗിരി ജല വൈദ്യുതി പദ്ധതിയുടെ ഭാഗമായ പമ്പ ഡാം തുറന്നു. ഡാമിന്റെ വൃഷ്ടിപ്രദേശത്തു നിലവിൽ മഴയില്ല.
സംഭരണശേഷിയുടെ 91.43% ആയതോടെയാണു മൂന്ന്, നാല് ഷട്ടറുകൾ 45 സെന്റിമീറ്റർ വീതം ഉയർത്തിയത്.
സെക്കൻഡിൽ 25.45 ക്യുബിക് മീറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. പമ്പാ നദിയിൽ ജലനിരപ്പ് തീരെക്കുറവായതിനാൽ വെള്ളപ്പൊക്ക ഭീഷണിയില്ല. നദിയിൽ ഒരടി വരെ ജലനിരപ്പ് ഉയരുമെന്നാണ് കണക്കുകൂട്ടൽ.
ഉച്ചയ്ക്കു ശേഷം റാന്നി, കോഴഞ്ചേരി, ആറന്മുള, ആറാട്ടുപുഴ,ചെങ്ങന്നൂർ, പാണ്ടനാട്, തിരുവൻവണ്ടൂർ മേഖലകളിലൂടെ വെള്ളം കടന്നു പോകും. രാത്രിയും നാളെ രാവിലെയുമായി അപ്പർ കുട്ടനാട് മേഖലയിൽ എത്തുമെന്നാണ് കണക്കു കൂട്ടൽ. തീരത്തോട് ചേർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദേശമുണ്ട്. പുഴയിൽ ഇറങ്ങുന്നതിനു കർശന നിരോധനം ഏർപ്പെടുത്തി.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…