ഡൽഹി: ഗൂഗിൾ പേ, ഫോൺപേ, പേടിഎം തുടങ്ങിയ യുപിഐ പേയ്‌മെന്റ് ആപ്പുകൾ ഇടപാടുകൾക്ക് ഉടൻ പരിധി ഏർപ്പെടുത്താൻ സാധ്യതയെന്ന് റിപ്പോർട്ട്. നിലവിൽ ഇത്തരത്തിലുള്ള യുപിഐ പേയ്‌മെന്റ് ആപ്പുകൾ വഴി ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത പേയ്‌മെന്റുകൾ നടത്താൻ കഴിയും. എന്നാൽ ഉടനെ ഈ സൗകര്യം അവസാനിക്കും എന്നാണ് റിപ്പോർട്ട്.
നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ പി സി ഐ), ഇടപാട് പരിധി 30 ശതമാനമായി പരിമിതപ്പെടുത്തുന്നതിനുള്ള വിഷയത്തിൽ റിസർവ് ബാങ്കുമായി ചർച്ച നടത്തിവരികയാണ്. ഡിസംബർ 31 മുതൽ ഇടപാടുകൾ പരിമിതപെടുത്തിയേക്കും എന്നാണ് റിപ്പോർട്ട്. 2022 നവംബറിൽ റിസ്ക് ഒഴിവാക്കാൻ എൻപിസിഐ) മൂന്നാം കക്ഷി ആപ്പ് ദാതാക്കൾക്കായി 30 ശതമാനം വോളിയം പരിധി നിർദ്ദേശിച്ചു.
എൻ പി സി ഐയും ആർ ബി ഐയുമായി ഇതിനകം തന്നെ ഇടപാടുകൾ പരിമിതപ്പെടുത്തുന്നതിന്റെ യോഗം ഇതിനകം നടന്നിട്ടുണ്ട്. എൻപിസിഐ ഉദ്യോഗസ്ഥരെ കൂടാതെ ധനമന്ത്രാലയത്തിലെയും ആർബിഐയിലെയും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. നിലവിൽ, എൻ പി സി ഐ എല്ലാ ഓപ്ഷനുകളും വിലയിരുത്തുന്നതിനാൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ല.എന്നിരുന്നാലും, ഈ മാസം അവസാനത്തോടെ യു പി ഐ പേയ്‌മെന്റുകൾക്ക് പരിധി ഏർപ്പെടുത്തുന്നതിന്റെ സംബന്ധിച്ച് എൻ പി സി ഐ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…