അറ്റ്ലാൻറ: കനത്ത മഞ്ഞിൽ ടേക്ക് ഓഫ് റദ്ദാക്കി പൈലറ്റ്, എമർജൻസി വാതിലുകളിലൂടെ പുറത്തിറങ്ങേണ്ടി വന്ന യാത്രക്കാർക്ക് പരിക്ക്. 200ഓളം യാത്രക്കാർക്കാണ് അമേരിക്കയിലെ അറ്റ്ലാൻറ വിമാനത്താവളത്തിൽ വെള്ളിയാഴ്ച രാവിലെയാണ് വൻ ദുരന്തം തലനാരിഴയ്ക്ക് വഴിമാറിയത്. അറ്റ്ലാൻറയിൽ നിന്ന് മിനെപോളിസിലേക്ക് പുറപ്പെട്ട ഡെൽറ്റ എയർലൈൻ വിമാനമാണ് അവസാന നിമിഷം ടേക്ക് ഓഫ് റദ്ദാക്കിയത്. ടേക്ക് ഓഫ് ശ്രമങ്ങൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് എൻജിൻ തകരാറ് പൈലറ്റ് ശ്രദ്ധിക്കുന്നത്.
ഇതോടെ റൺവേയിൽ തന്നെ എമർജൻസി വാതിലുകളിലൂടെ യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കുകയായിരുന്നു.
മഞ്ഞ് വീഴ്ച രൂക്ഷമായതിന് പിന്നാലെ അറ്റ്ലാൻറയിൽ നിന്നുള്ള നിരവധി വിമാന സർവ്വീസുകൾ റദ്ദാക്കപ്പെട്ടിരുന്നു. ബോയിംഗ് 757-300 വിമാനത്തിൽ നിന്ന് 201 യാത്രക്കാരും രണ്ട് പൈലറ്റുമാരും അഞ്ച് എയർ ഹോസ്റ്റസുമാരുമാണ് അടിയന്തരമായി പുറത്തിറങ്ങിയത്. എമർജൻസി വാതിലുകളിലൂടെ പുറത്തേക്ക് ഇറങ്ങുന്നതിനിടയിൽ നാല് യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അടിയന്തര പ്രോട്ടോക്കോൾ അനുസരിച്ചാണ് യാത്രക്കാർക്ക് എമർജൻസി വാതിലുകളിലൂടെ പുറത്തേക്ക് ഇറങ്ങേണ്ടി വന്നതെന്നാണ് വിമാനക്കമ്പനി വിശദമാക്കുന്നത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഭാവിയിൽ തലസ്ഥാനത്ത് ഭവന നിർമ്മാണത്തിന് നിർണായകമായ ഡബ്ലിൻ ഡ്രെയിനേജ് പ്രോജക്ടുമായി മുന്നോട്ടുപോകുമെന്ന് നിയമപരമായ കരാറിൽ എത്തിയതായി Uisce Éireann പ്രഖ്യാപിച്ചു.…
രാജ്യത്തുടനീളമുള്ള നിരവധി കൗണ്ടികളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡബ്ലിൻ, ലൗത്ത്, വാട്ടർഫോർഡ്, വെക്സ്ഫോർഡ്, വിക്ലോ എന്നീ…
റോയൽ സ്‌പൈസ്‌ലാൻഡ് & KERA FOODS അവതരിപ്പിക്കുന്ന കേര ഫ്രോസൺ ഫുഡ് സ്‌നാക്ക്‌സ് ടേസ്റ്റിംഗ് ഇവന്റ് ഡ്രോഗ്ഹെഡയിലെ Royal SpiceLand-ൽ…
ഡബ്ലിൻ സിറ്റി സെന്ററിൽ നിന്ന് ഫിംഗ്ലാസ് ഏരിയയിലേക്കുള്ള ബസ് റൂട്ടുകളിൽ ഭേദഗതി വരുത്തുമെന്ന് നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.യാത്രക്കാരുടെയും പ്രാദേശിക…
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കേരള കത്തോലിക്ക സഭയിൽ ആത്മീയ ഉണർവിന് കാരണമായി ദൈവം ഉയർത്തിയ അഭിഷേകാഗ്നി വചന ശുശ്രൂഷ 2026…
ടെസ്‌കോ അയർലൻഡ് തങ്ങളുടെ സ്റ്റോറുകളിലും വിതരണ കേന്ദ്രങ്ങളിലുമുള്ള മണിക്കൂർ വേതന തൊഴിലാളികൾക്ക് 2026 ജനുവരി 1 മുതൽ 3% ശമ്പള…