gnn24x7

കനത്ത മഞ്ഞിൽ ടേക്ക് ഓഫ് റദ്ദാക്കി പൈലറ്റ്; എമർജൻസി വാതിലുകളിലൂടെ പുറത്തിറങ്ങേണ്ടി വന്ന യാത്രക്കാർക്ക് പരിക്ക്

0
113
gnn24x7

അറ്റ്ലാൻറ: കനത്ത മഞ്ഞിൽ ടേക്ക് ഓഫ് റദ്ദാക്കി പൈലറ്റ്, എമർജൻസി വാതിലുകളിലൂടെ പുറത്തിറങ്ങേണ്ടി വന്ന യാത്രക്കാർക്ക് പരിക്ക്. 200ഓളം യാത്രക്കാർക്കാണ് അമേരിക്കയിലെ അറ്റ്ലാൻറ വിമാനത്താവളത്തിൽ വെള്ളിയാഴ്ച രാവിലെയാണ് വൻ ദുരന്തം തലനാരിഴയ്ക്ക് വഴിമാറിയത്. അറ്റ്ലാൻറയിൽ നിന്ന് മിനെപോളിസിലേക്ക് പുറപ്പെട്ട ഡെൽറ്റ എയർലൈൻ വിമാനമാണ് അവസാന നിമിഷം ടേക്ക് ഓഫ് റദ്ദാക്കിയത്. ടേക്ക് ഓഫ് ശ്രമങ്ങൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് എൻജിൻ തകരാറ് പൈലറ്റ് ശ്രദ്ധിക്കുന്നത്. 

ഇതോടെ റൺവേയിൽ തന്നെ എമർജൻസി വാതിലുകളിലൂടെ യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കുകയായിരുന്നു.

 മഞ്ഞ് വീഴ്ച രൂക്ഷമായതിന് പിന്നാലെ അറ്റ്ലാൻറയിൽ നിന്നുള്ള  നിരവധി വിമാന സർവ്വീസുകൾ റദ്ദാക്കപ്പെട്ടിരുന്നു. ബോയിംഗ് 757-300 വിമാനത്തിൽ നിന്ന് 201 യാത്രക്കാരും രണ്ട് പൈലറ്റുമാരും അഞ്ച് എയർ ഹോസ്റ്റസുമാരുമാണ് അടിയന്തരമായി പുറത്തിറങ്ങിയത്. എമർജൻസി വാതിലുകളിലൂടെ പുറത്തേക്ക് ഇറങ്ങുന്നതിനിടയിൽ നാല് യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അടിയന്തര പ്രോട്ടോക്കോൾ അനുസരിച്ചാണ് യാത്രക്കാർക്ക് എമർജൻസി വാതിലുകളിലൂടെ പുറത്തേക്ക് ഇറങ്ങേണ്ടി വന്നതെന്നാണ് വിമാനക്കമ്പനി വിശദമാക്കുന്നത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7