gnn24x7

കോൺസുലർ പരാതികൾ അറിയിക്കാം; ഡബ്ലിനിലെ ഇന്ത്യൻ എംബസിയുടെ ‘ഓപ്പൺ ഹൗസ്’ ജൂൺ 17ന്

0
64
gnn24x7

കോൺസുലർ സേവനങ്ങളുമായി ബന്ധപ്പെട്ട് അയർലണ്ടിലെ ഇന്ത്യൻ പൗരന്മാർ നേരിടുന്ന പ്രശ്നങ്ങളും പരാതികളും പരിഹരിക്കുന്നതിനായി ഡബ്ലിനിലെ ഇന്ത്യൻ എംബസി ‘ഓപ്പൺ ഹൗസ്’ സംഘടിപ്പിക്കുന്നു. ഹൈബ്രിഡ് രീതിയിലാണ് പരിപാടി നടക്കുക. ജൂൺ 17-ന് വൈകിട്ട് 4 മുതൽ 5 വരെ നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ നേരിട്ട് പങ്കെടുക്കുകയും ഇന്ത്യൻ സമൂഹത്തിന്റെ പരാതികളും നിർദേശങ്ങളും കേൾക്കുകയും ചെയ്യും.

ഡബ്ലിനിലെ മെറിയൻ റോഡിലുള്ള ഇന്ത്യൻ എംബസി ഓഫീസിൽ നേരിട്ടെത്തിയോ, സൂം പ്ലാറ്റ്ഫോം വഴി ഓൺലൈനായോ പങ്കെടുക്കാൻ അവസരമുണ്ട്. ഓൺലൈനായി പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.

Zoom registration link: https://bit.ly/4uVStVa

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

അയർലണ്ടിലെ ഇന്ത്യൻ പൗരന്മാർക്ക് കോൺസുലർ സേവനങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾ, പരാതികൾ, മറ്റ് വിഷയങ്ങൾ എന്നിവ നേരിട്ട് എംബസി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ ഈ പരിപാടി സഹായകരമാകുമെന്ന് എംബസി അറിയിച്ചു.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7