Global News

വിരമിക്കൽ പ്രഖ്യാപിച്ച് പി ആര്‍ ശ്രീജേഷ്

കൊച്ചി: വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഹോക്കി ടീം ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷ്. ഈ മാസം 26ന് തുടങ്ങുന്ന പാരീസ് ഒളിംപിക്സായിരിക്കും ഇന്ത്യൻ കുപ്പായത്തില്‍ ശ്രീജേഷിന്‍റെ അവസാന ടൂര്‍ണമെന്‍റ്. എക്സ് പോസ്റ്റിലൂടെയാണ് ശ്രീജേഷ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിരമിച്ചശേഷം ശ്രീജേഷ് ഇന്ത്യൻ ഹോക്കി ടീമിന്‍റെ സഹപരിശീലകനാകുമെന്നും സൂചനയുണ്ട്.

എന്നിൽ വിശ്വസിച്ചതിന് നന്ദി. ഇവിടെ ഒരു അധ്യായത്തിന്‍റെ അവസാനവും പുതിയ സാഹസികതയുടെ തുടക്കവുമാണിത്. 2020ൽ ടോക്കിയോയിൽ ഞങ്ങൾ നേടിയ ഒളിംപിക് വെങ്കല മെഡൽ, ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. കണ്ണീരും, സന്തോഷവും, അഭിമാനവും, അങ്ങനെയെല്ലാം അതിലടങ്ങിയിരിക്കുന്നു. രാജ്യാന്തര ഹോക്കിയിലെ എന്‍റെ അവസാന അങ്കത്തിന്‍റെ പടിക്കല്‍ നിൽക്കുമ്പോൾ, എന്‍റെ ഹൃദയം നന്ദിയും കൃതജ്ഞതയും കൊണ്ട് വീർപ്പുമുട്ടുന്നു. ഈ യാത്രയില്‍ എനിക്കൊപ്പം നിൽക്കുകയും സ്നേഹവും പിന്തുണയും നല്‍കുകയും ചെയ്ത കുടുംബത്തിനും ടീമംഗങ്ങൾക്കും പരിശീലകർക്കും ആരാധകർക്കും നന്ദി, എന്നായിരുന്നു ശ്രീജേഷിന്‍റെ വികാരനിര്‍ഭരമായ കുറിപ്പ്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശവുമായി ഇലക്ട്രിസിറ്റി അസോസിയേഷൻ ഓഫ് അയർലണ്ട്

ഗാർഹിക ഊർജ്ജ ഉപയോഗം നിയന്ത്രിക്കാനും കുറയ്ക്കാനും ഉപഭോക്താക്കൾക്ക് സഹായിക്കുന്നതിനായി ഇലക്ട്രിസിറ്റി അസോസിയേഷൻ ഓഫ് അയർലൻഡ് (ഇഎഐ) ഗൈഡ് പ്രസിദ്ധീകരിച്ചു. ചെലവ്…

17 mins ago

യുഎസ്-ഇറാൻ യുദ്ധം; വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടി ട്രംപ്

വാഷിംഗ്ടൺ: ചർച്ചകൾ അവസാനിക്കുന്നത് വരെ ഇറാനുമായുള്ള വെടിനിർത്തൽ നീട്ടിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. പാകിസ്ഥാന്റെ അഭ്യർത്ഥന മാനിച്ചാണ്…

28 mins ago

ഇറാനിൽ നിന്ന് എണ്ണ കടത്തിയ കൂറ്റൻ കപ്പൽ അമേരിക്കൻ പിടിച്ചെടുത്തു; പിന്നാലെ  മുന്നറിയിപ്പ്

വാഷിംഗ്ടൺ: ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് ഇറാനിൽ നിന്നുള്ള എണ്ണ കടത്തുകയായിരുന്ന കൂറ്റൻ കപ്പൽ അമേരിക്കൻ പ്രതിരോധ വകുപ്പ് പിടിച്ചെടുത്തു. പ്രത്യേക…

42 mins ago

രണ്ട് വയസ്സുകാരനെ ക്രൂരമായ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ മാതാപിതാക്കൾക്ക് കഠിനതടവ്

കണക്റ്റിക്കട്ട്: കണക്റ്റിക്കട്ടിൽ രണ്ട് വയസ്സുകാരനായ മകൻ ലിയാം റിവേര ക്രൂരമായ പീഡനത്തിനിരയാക്കിയതിനെ തുടർന്ന്‌ കൊല്ലപ്പെട്ട സംഭവത്തിൽ മാതാപിതാക്കൾക്ക് കഠിനതടവ്. കുട്ടിയുടെ…

59 mins ago

പ്രതീക്ഷയേകി അമലിന്റെ ആരോഗ്യനില; ജീവൻരക്ഷാ സംവിധാനങ്ങൾ നീക്കം ചെയ്തു

ഡാലസ്: ല്യൂക്കീമിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന അമലിന്റെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതിയുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ. കഠിനമായ ഘട്ടങ്ങൾ പിന്നിട്ട അമലിനെ…

1 hour ago

വേൾഡ് മലയാളി കൗൺസിൽ ഹ്യൂസ്റ്റൺ പ്രൊവിൻസ് നടത്തിയ “ടാലെന്റ്റ്സ് ഓഫ് ടെക്സാസ്” ഷോ വൻ വിജയമായി

ഹൂസ്റ്റൺ: ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ധന ശേഖരണാർത്ഥം വേൾഡ് മലയാളി കൗൺസിൽ ഹ്യൂസ്റ്റൺ പ്രൊവിൻസ് ഫ്രണ്ട്‌സ് ഓഫ് ഗ്രീൻ വില്ലേജിന്റെ…

1 hour ago