മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാന്‍ മെല്‍ബണിലെത്തിയ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ തടഞ്ഞുവെച്ചതില്‍ പ്രതിഷേധം തുടരുന്നു. സെര്‍ബിയന്‍ താരത്തെ പാര്‍പ്പിച്ചിരിക്കുന്ന ഹോട്ടലിനുപുറത്ത് അദ്ദേഹത്തിന് പിന്തുണയുമായി ഒട്ടേറെപ്പേരെത്തി. തനിക്ക് നല്‍കുന്ന പിന്തുണയ്ക്ക് സാമൂഹിക മാധ്യമത്തിലൂടെ ജോക്കോവിച്ച് ആരാധകരോട് നന്ദിയറിയിച്ചു.
വാക്‌സിനെടുത്ത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തതിനെത്തുടര്‍ന്നാണ് താരത്തെ മെല്‍ബണ്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചത്. എന്നാല്‍, വാക്‌സിന്റെ കാര്യത്തില്‍ ഓസ്ട്രേലിയന്‍ ടെന്നീസ് അധികൃതര്‍ തനിക്ക് ഇളവനുവദിച്ചതായി ജോക്കോവിച്ച് സെര്‍ബിയയില്‍നിന്ന് പുറപ്പെടും മുമ്പ് അറിയിച്ചിരുന്നു.
തടഞ്ഞുവെക്കലിനെതിരേ താരം കോടതിയെ സമീപിച്ചിട്ടുണ്ട്. പത്താം തീയതി കോടതി വിധിപറഞ്ഞേക്കും. കുടിയേറ്റനിയമം ലംഘിച്ചെത്തുന്നവരെ പാര്‍പ്പിക്കുന്ന ഹോട്ടലിലാണ് ജോക്കോയുള്ളത്. ഇവിടെ 32 പേരോളം ഇങ്ങനെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഇവര്‍ക്ക് ഹോട്ടലിന് പുറത്തുപോകാനാവില്ല. ‘ഇവരെ സ്വതന്ത്രരാക്കുക’ എന്ന് പ്രതിഷേധക്കാര്‍ ഹോട്ടലിന്റെ മതിലിനുപുറത്ത് എഴുതിവെച്ചിട്ടുണ്ട്.
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…