Global News

ട്രംപിന്റെ വാദം തള്ളി റാഫേൽ ഗ്രോസി; യുറേനിയം സംപുഷ്ടീകരണം നടത്താൻ ഇറാന് ശേഷിയുണ്ടെന്ന് വിശദീകരണം

ന്യൂയോർക്ക്: ഇറാന്റെ ആണവ കേന്ദ്രങ്ങൾ തകർത്തുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം തള്ളി അന്താരാഷ്ട്ര ആറ്റോമിക് എനർജി ഏജൻസി തലവൻ. ആണവ ബോംബ് നിർമ്മിക്കാൻ ഉതകുന്ന തലത്തിൽ യുറേനിയം സംപുഷ്ടീകരണം നടത്താൻ മാസങ്ങൾക്കുള്ളിൽ ഇറാന് ശേഷിയുണ്ടെന്നാണ് അന്താരാഷ്ട്ര ആറ്റോമിക് എനർജി ഏജൻസി മേധാവി റാഫേൽ ഗ്രോസി വിശദമാക്കുന്നത്. പൂർണമായി അല്ലെങ്കിലും സാരമായ കേടുപാടുകൾ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് സംഭവിച്ചതായി ആയിരുന്നു ട്രംപ് വിശദമാക്കിയത്.

ശനിയാഴ്ച മാധ്യമ പ്രവ‍ർത്തകരോട് പ്രതികരിക്കുമ്പോഴാണ് റാഫേൽ ഗ്രോസി ഇക്കാര്യം വിശദമാക്കിയത്. എല്ലാം ആക്രമിച്ച് നശിപ്പിച്ചതായി പറയാനാവില്ലെന്നും റാഫേൽ ഗ്രോസി വിശദമാക്കി. ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ ജൂൺ 13നാണ് ആക്രമണം ആരംഭിച്ചത്. ഇറാൻ ആണവ ആയുധം നിർമ്മിക്കുന്നുവെന്ന ആരോപണം ഉയർത്തിയായിരുന്നു ഇത്. ഈ ആക്രമണങ്ങളിൽ പിന്നീട് അമേരിക്കയും ഇസ്രയേലിനൊപ്പം പങ്കുചേർന്നു. 

ഫോർഡോയിലും നഥാൻസിലും ഇസ്ഫഹാനിലും ഉള്ള ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ബോബുകൾ വ‍ർഷിച്ചു. എന്നാൽ ഇതുവരെയും ആണവ കേന്ദ്രങ്ങൾക്ക് സംഭവിച്ച കേടുപാടുകളുടെ കൃത്യമായ വിവരങ്ങൾ പുറത്ത് വന്നിരുന്നില്ല.

ഇതിനിടെയാണ് ശനിയാഴ്ച റാഫേൽ ഗ്രോസി ഇറാന് മാസങ്ങൾക്കുള്ളിൽ തന്നെ ആണവ സംപുഷ്ടീകരണം ആരംഭിക്കാൻ കഴിയുമെന്നും വേണ്ടി വന്നാൽ ആണവ ബോംബ് തയ്യാറാക്കാനുള്ള തലത്തിൽ യുറേനിയം സംപുഷ്ടീകരണം നടത്താൻ കഴിയുമെന്നും വ്യക്തമാക്കുന്നത്. ഇറാന് ഇപ്പോഴും യുറേനിയം സംപുഷ്ടീകരണത്തിനായുള്ള സാങ്കേതിക ശേഷിയും വ്യവസായിക ശേഷിയുണ്ടെന്നും റാഫേൽ ഗ്രോസി വ്യക്തമാക്കി. നേരത്തെ പെൻറഗൺ പുറത്ത് വിട്ട പ്രാഥമിക റിപ്പോർട്ടിലും ട്രംപിന്റെ അവകാശ വാദത്തെ തള്ളിയിരുന്നു.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

7 hours ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

7 hours ago

ഡാളസ്സിന് സമീപം ഫോർണിയിൽ വാഹനാപകടം; ഒരാൾ മരിച്ചു

ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…

7 hours ago

സാൻജോയുടെ മരണത്തിൽ ദുരൂഹത; സംശയ നിഴലിൽ ഭാര്യയും ആൺ സുഹൃത്തും

ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…

10 hours ago

അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് AI കമ്പനി Anthropic

യുഎസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കമ്പനിയായ ആന്ത്രോപിക് അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.2024-ൽ കമ്പനി ഡബ്ലിനിൽ…

12 hours ago

യു.എസ് സർവകലാശാലയിൽ വെടിവെപ്പ്; അക്രമിയെ വിദ്യാർത്ഥികൾ വധിച്ചു, ഭീകരാക്രമണമെന്ന് എഫ്.ബി.ഐ

വർജീനിയ: അമേരിക്കയിലെ വർജീനിയയിലുള്ള ഓൾഡ് ഡൊമിനിയൻ യൂണിവേഴ്‌സിറ്റിയിൽ വ്യാഴാഴ്ച രാവിലെ നടന്ന വെടിവെപ്പിൽ അധ്യാപകൻ കൊല്ലപ്പെട്ടു. വിദ്യാർത്ഥികൾ ചേർന്ന് കീഴ്പ്പെടുത്തിയ…

13 hours ago