Global News

ഭാരത് ജോഡോ യാത്രയിൽ രാഹുല്‍ഗാന്ധിക്കൊപ്പം സോണിയാ ഗാന്ധിയും

മൈസൂരു: ഭാരത് ജോഡോ യാത്രയിൽ രാഹുല്‍ഗാന്ധിക്കൊപ്പം പങ്കെടുത്ത് സോണിയാ ഗാന്ധി. കര്‍ണാടകയില്‍ നാലര കിലോമീറ്റര്‍ ദൂരം സോണിയ പദയാത്ര നടത്തി.  നാളെ പ്രിയങ്ക ഗാന്ധിയും യാത്രയുടെ ഭാഗമാകും. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടി തുടക്കം കുറിച്ചായിരുന്നു ഭാരത് ജോ‍‍ഡോ യാത്ര.അവശത മറന്നാണ് നാലര കിലോമീറ്റര്‍ ദൂരം സോണിയ ഗാന്ധി നടന്നത്.രാഹുലിനൊപ്പം  അഭിവാദ്യം ചെയ്തുള്ള പദയാത്ര പ്രവര്‍ത്തകര്‍ക്ക് ആവേശമായി.

ഭിന്നത മറന്ന് ഡി കെ ശിവകുമാറും സിദ്ധരാമ്മയ്യയും യാത്രയില്‍ അണിനിരന്നു.  കര്‍ണാടകയില്‍ കോണ്‍ഗ്രസ് തിരിച്ചുവരവിന്‍റെ സന്ദേശം കൂടി പങ്കുവച്ചായിരുന്നു ഭാരത് ജോഡോ യാത്ര. കര്‍ണാടക സ്വദേശിയായ ഖാര്‍ഗെയുടെ സ്ഥാനാര്‍ത്ഥിത്വം സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് നേതൃത്വം അവകാശപ്പെടുന്നു. കഴിഞ്ഞ രണ്ട് ദിവസമായി മെസുരുവിൽ തങ്ങിയ സോണിയ ഗാന്ധി തെരെഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ സംബന്ധിച്ച് മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയിരുന്നു .ഒന്നിച്ച് പോകണമെന്ന കർശന നിർദ്ദേശമാണ് സിദ്ധരാമയ്യക്കും ശിവകുമാറിനും കോൺഗ്രസ് അധ്യക്ഷ നൽകിയത് .രാജ്യത്ത് ഐക്യം ഊട്ടിയുറപ്പിക്കാൻ നടത്തുന്ന യാത്ര കര്‍ണാടക കോണ്‍ഗ്രസിലെയും ഭിന്നത പരിഹരിക്കുമെന്നാണ് ഹൈക്കമാന്‍ഡ് പ്രതീക്ഷ.

Sub Editor

Recent Posts

അയർലണ്ടിൽ വീണ്ടും പൊതുമേഖലാ പണിമുടക്ക്; നവംബർ 12-ന് 24 മണിക്കൂർ സമരം

ശമ്പള കരാർ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് അയർലണ്ടിൽ വീണ്ടും ദേശീയ പണിമുടക്കിനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് പൊതുമേഖലാ ട്രേഡ് യൂണിയനുകൾ. 3 ലക്ഷത്തിലധികം…

9 hours ago

SuperValu സ്റ്റോറുകളിൽ ഫ്രിഡ്ജ് സംവിധാനങ്ങൾ ഹാക്ക് ചെയ്തെന്ന് സംശയം; ഫ്രോസൺ ഭക്ഷ്യവസ്തുക്കൾ പിൻവലിച്ചു

അയർലണ്ടിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ SuperValu-വിന്റെ 13 സ്റ്റോറുകളിലെ ഫ്രിഡ്ജ്, ഫ്രീസർ സംവിധാനങ്ങളെ ബാധിച്ച സൈബർ സംഭവത്തെത്തുടർന്ന് ശീതീകരിച്ച ഭക്ഷ്യവസ്തുക്കൾ…

10 hours ago

ശമ്പള കരാർ ചർച്ചകൾ വഴിമുട്ടി; അയർലണ്ടിൽ വീണ്ടും പൊതുമേഖലാ പണിമുടക്ക്.?

അയർലണ്ടിൽ പുതിയ ശമ്പള കരാർ സംബന്ധിച്ച സർക്കാർ–ട്രേഡ് യൂണിയൻ ചർച്ചകൾ തീരുമാനത്തിലെത്താതെ അവസാനിച്ചതോടെ പൊതുമേഖലയിൽ വീണ്ടും ദേശീയ പണിമുടക്കിന് സാധ്യത.…

11 hours ago

ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ താന്‍ ‘മിസ്റ്റര്‍ വീറ്റോ’: ട്രംപ്

വാഷിങ്ടൺ: അമേരിക്കയില്‍ നാളെ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിർണായക പ്രഖ്യാപനവുമായി പ്രസിഡൻറ് ഡോണള്‍ഡ് ട്രംപ്. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ താന്‍…

13 hours ago

വിമാനടിക്കറ്റ് നിരക്ക് തോന്നിയപോലെ കൂട്ടാനാകില്ല! ഇടപെടാൻ കേന്ദ്രസർക്കാരിന് അധികാരം; പുതിയ നിയമം 2027 ജനുവരി മുതൽ

വിമാനയാത്രക്കാരെ സംബന്ധിച്ചിടത്തോളം നിർണായകമായ മാറ്റങ്ങളുമായി ഇന്ത്യയിൽ പുതിയ വ്യോമയാന നിയമങ്ങൾ. അസാധാരണ സാഹചര്യങ്ങളിൽ വിമാനടിക്കറ്റ് നിരക്കുകളിൽ ഇടപെടാനും താൽക്കാലിക നിർദേശങ്ങൾ…

15 hours ago

പ്രവാസികൾ ശ്രദ്ധിക്കുക; ഇന്ത്യയിലെത്താൻ ഇനി Air Suvidha ഫോം നിർബന്ധം

ഇന്ത്യയിലേക്ക് അന്താരാഷ്ട്ര വിമാനത്തിൽ യാത്ര ചെയ്യുന്ന എല്ലാവർക്കും Air Suvidha Self-Declaration Form (SDF) നിർബന്ധമാക്കി. ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾ,…

21 hours ago