തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ മുൻ ഡി ജി പി ആര്‍. ശ്രീലേഖയ്ക്കെതിരെ വിമർശനവുമായി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. പതിനെട്ടാമത്തെ വയസ്സിൽ തന്നെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച മഹതി ആണ് ശ്രീലേഖയെന്നും, ദിലീപിന് വേണ്ടി ഇവർ നടത്തുന്ന ഇടപെടൽ യാദൃശ്ചികമെന്നു കരുതുന്നില്ലെന്നും ബിന്ദു അമ്മിണി വിമര്‍ശിച്ചു. ഫേസ്ബുക്കിലൂടെയാണ് ബിന്ദു അമ്മിണിയുടെ പ്രതികരണം.
നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധി ആണെന്നാണ് മുൻ ജയിൽ മേധാവി ആർ ശ്രീലേഖ സ്വന്തം യു ട്യൂബ് ചാനൽ വഴി പ്രതികരിച്ചത്. ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നാണ് ശ്രീലേഖ ഐപിഎസിന്റെ ആരോപണം. പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം വ്യാജമാണ്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ ഫോട്ടോ ഷോപ്പ് ചെയ്തതാണ്. അക്കാര്യം പൊലീസുകാർ തന്നെ സമ്മതിച്ചതാണെന്നും തെളിവ് വേണ്ടിയുണ്ടാക്കിയതാണെന്നാണ് പറഞ്ഞതെന്നും ശ്രീലേഖ പറയുന്നു.
ബിന്ദു അമ്മിണിയുടെ ഫേസ്ബുക്ക് പോസ്റ്റ്
എന്റെ പതിനെട്ടാമത്തെ വയസ്സിൽ എന്നെ അയൽവാസിയുടെ പല്ല് അടിച്ചു കൊഴിച്ചു എന്ന കള്ള കേസിൽ കുടുക്കി ജയിലിലടച്ച മഹതി ആണ് ഈ ശ്രീലേഖ എന്ന സ്ത്രീ വിരുദ്ധ. ദിലീപ്ന് വേണ്ടി ഇവർ നടത്തുന്ന ഇടപെടൽ യാദൃശ്ചികമെന്നു കരുതുന്നില്ല. കേസിന്റെ അന്വേഷണഘട്ടത്തിൽ ഉൾപ്പിട്ടിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥഎന്ന നിലയിൽ ഇവർ നടത്തിയിരിക്കുന്നത് തീർത്തും നീതിക്ക് നിരക്കാത്തത് ആണ് നിയമ വിരുദ്ധം ആണ്.
സർവിസിൽ നിന്നും വിരമിച്ചു എന്ന് കരുതി ഏതു ക്രിമിനലിനും ഒപ്പം ചേർന്നു പ്രവർത്തിക്കാം എന്ന് കരുതുന്നു എങ്കിൽ പെൻഷൻ ആനൂകൂല്യങ്ങൾ തിരികെ നൽകി ക്രിമിനലുകളുടെ കയ്യിൽ നിന്നും ശമ്പളം വാങ്ങുക. മിനിമം സമൂഹത്തോട് ഉത്തരവാദിത്തം ഉണ്ടെന്ന് എങ്കിലും മറക്കാതെ ഇരിക്കുക ശ്രീലേഖ.
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…