തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെടിപൊട്ടിയ സംഭവത്തിൽ എസ്ഐക്ക് സസ്പെൻഷൻ. എസ് ഐ ഹാഷിം റഹ്മാനെയാണ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്. റാപ്പിഡ് ആക്ഷൻ ഫോഴ്സിലെ എസ് ഐയായിരുന്നു ഇദ്ദേഹം. ഇന്നലെ രാവിലെയാണ് തോക്കു വൃത്തിയാക്കുന്നതിനിടെ ക്ലിഫ് ഹൗസിലെ ഗാർഡ് റൂമിൽ വെടി പൊട്ടിയത്. എസ് ഐ അലക്ഷ്യമായി തോക്ക് കൈകാര്യം ചെയ്തുവെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇന്നലെ രാവിലെ 9.30 യ്ക്കാണ് സംഭവം നടന്നത്. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ പോയ ശേഷം രാവിലെ ഡ്യൂട്ടിക്ക് കയറിയ ഉദ്യോഗസ്ഥൻ തോക്ക് വൃത്തിയാക്കുകയായിരുന്നു. ഇത് സാധാരണ നടപടിയാണ്. ഈ സമയത്ത് പിസ്റ്റളിന്റെ ചേംബറിൽ വെടിയുണ്ട ഉണ്ടായിരുന്നു. തോക്ക് താഴോട്ടാക്കി വൃത്തിയാക്കുന്നതിനിടെ വെടിപൊട്ടി. ആർക്കും പരിക്കേറ്റിരുന്നില്ല. എന്നാൽ സംഭവം വലിയ സുരക്ഷാ വീഴ്ചയാണെന്നാണ് പൊലീസ് സേന വിലയിരുത്തിയത്. പിന്നാലെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പിഴവ് പറ്റിയ റാപിഡ് ആക്ഷൻ ഫോഴ്സ് എസ്ഐ ഹാഷിം റഹ്മാനെതിരെ നടപടിയെടുത്തത്
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…