Global News

സാങ്കേതിക സർവകലാശാലയിലെ വൈസ് ചാൻസലറെ നിയമിച്ചത് ചട്ടം ലംഘിച്ച്; ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി തോമസ് ഐസക്ക്

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുന്‍ ധനമന്ത്രി തോമസ് ഐസക്. എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയിലെ  പുതിയ വൈസ് ചാൻസലറായി ഡോ. സിസ തോമസിനെ ഗവർണർ നിയമിച്ച്   ചട്ടം ലംഘിച്ചാണെന്നാണ് തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചത്. ഇത് കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.

സാങ്കേതിക സർവകലാശാല വിസിക്കായി സർക്കാർ നിർദേശിച്ച പേരുകൾ തള്ളിയാണ് ഗവർണർ ഡോ. സിസ തോമസിനെ നിയമിച്ചത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടർ ആണ് ഡോ. സിസ തോമസ്. വൈസ് ചാൻസലർ ആയിരുന്ന ഡോക്ടർ എം എസ് രാജശ്രീയുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് പുതിയ വിസിയെ നിയമിച്ചത്. ഡോക്ടർ രാജശ്രീയെ നിയമിച്ചത് യുജിസി ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ നടപടി. ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ചാണ് നിയമനം റദ്ദാക്കിയത്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല മുൻ ഡീൻ പി എസ് ശ്രീജിത്തിന്റെ പരാതിയിലായിരുന്നു നടപടി. 

Sub Editor

Recent Posts

അയർലണ്ടിൽ കത്തോലിക്കാ ബിഷപ്പുമാരുടെ എണ്ണം ഗണ്യമായി കുറയും; രൂപതകളുടെ പുനഃസംഘടനയ്ക്ക് സാധ്യത

അയർലണ്ടിലെ കത്തോലിക്കാ സഭയിൽ ബിഷപ്പുമാരുടെ എണ്ണം ഗണ്യമായി കുറയാൻ സാധ്യത. സഭയുടെ ഭരണസംവിധാനത്തിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായാണ് ഈ…

60 mins ago

മൈക്രോസോഫ്റ്റിൽ വൻ മാറ്റത്തിന് നീക്കം; 60,000 ജീവനക്കാർക്ക് സ്വമേധയാ പിരിഞ്ഞു പോകാം

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലെ വൻ നിക്ഷേപങ്ങൾക്കും ചെലവ് നിയന്ത്രണത്തിനുമിടയിൽ ജീവനക്കാർക്ക് സ്വമേധയാ ജോലി വിടുന്നതിനുള്ള സാമ്പത്തിക പാക്കേജ് വാഗ്ദാനം…

2 hours ago

നിയമവിരുദ്ധ പടക്കങ്ങൾ വിപണിയിൽ വ്യാപകം; ഹാലോവീനിന് മുന്നോടിയായി ഗാർഡയുടെ മുന്നറിയിപ്പ്

ഹാലോവീൻ ആഘോഷങ്ങൾ അടുത്തിരിക്കെ, സുരക്ഷിതമല്ലാത്ത പടക്കങ്ങൾ വിപണിയിൽ വ്യാപകമായി ലഭിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അയർലണ്ടിലെ ഗാർഡ (Gardaí). ശക്തിയേറിയ പടക്കങ്ങളും തകരാറുള്ള…

22 hours ago

അയർലണ്ടിൽ സൗജന്യ ജിപി സേവനം ലഭിക്കുമോ? യോഗ്യത പരിശോധിക്കാൻ HSEയുടെ പുതിയ കാൽക്കുലേറ്റർ

അയർലണ്ടിൽ സൗജന്യമായി ജിപിയെ (GP) കാണാനുള്ള അർഹതയുണ്ടോ എന്ന് പൊതുജനങ്ങൾക്ക് എളുപ്പത്തിൽ പരിശോധിക്കാനായി പുതിയ ഓൺലൈൻ കാൽക്കുലേറ്റർ അവതരിപ്പിച്ച് ഹെൽത്ത്…

23 hours ago

അയർലണ്ടിൽ മോർട്ട്ഗേജ് വിപണിയിൽ മുന്നേറ്റം; മോർട്ട്ഗേജ് ഇടപാടുകൾ 15% ഉയർന്നു

അയർലണ്ടിലെ മോർട്ട്ഗേജ് വിപണിയിൽ വൻ മുന്നേറ്റം. ആദ്യമായി വീട് വാങ്ങുന്നവർക്കായി അനുവദിച്ച മോർട്ട്ഗേജുകളുടെ എണ്ണം 2008ന് ശേഷമുള്ള ഏറ്റവും ഉയർന്ന…

1 day ago

ശക്തമായ മഴയും കാറ്റും തുടരും; 11 കൗണ്ടികളിൽ യെല്ലോ അലേർട്ട്

സ്റ്റോം ബൊയ്ലോയുടെ (Storm Boelo) ആഘാതം പൂർണമായി മാറുംമുമ്പ് അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും കനത്ത മഴയ്ക്കും ശക്തമായ കാറ്റിനുമുള്ള…

1 day ago