കൊച്ചി: സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പുദ്യോഗസ്ഥർ നടത്തുന്ന പരിശോധനകൾക്കെതിരെ ബസ്സുടമകളുടെ സംഘടന രംഗത്ത്. ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ ബസ്സുടമകളെ പീഡിപ്പിക്കുന്നത് തുടര്‍ന്നാല്‍ സ്വകാര്യബസുകൾ സർവീസ് നിർത്തി വയ്ക്കാൻ നിർബന്ധിതമാകുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ മുന്നറിയിപ്പ് നൽകി. ഡീസൽ വില വർദ്ധനവും യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവും കാരണം ബസ്സുടമകൾ വലിയ സാമ്പത്തിക പ്രയാസം നേരിടുകയാണ്. ഇതിനിടയിൽ പരിശോധനയുടെ പേരിൽ ബസുകൾ തടഞ്ഞു നിർത്തി ഭീമമായ തുക പിഴ ചുമത്തുന്നത് സർവീസ് നടത്താൻ കഴിയാത്ത സാഹചര്യത്തിലെത്തിച്ചിരിക്കുകയാണെന്ന് ഫെഡറേഷൻ ആരോപിച്ചു.
സർക്കാർ പറഞ്ഞ കമ്പനികളുടെ സ്പീഡ് ഗവർണർ വാങ്ങി ഫിറ്റ് ചെയ്തു കൊണ്ടാണ് സ്വകാര്യ ബസുകൾ സർവീസ് നടത്തി വരുന്നത്. എന്നാൽ സ്പീഡ് ഗവർണറുകൾ വിൽപന നടത്തി കോടികൾ തട്ടിയെടുത്ത കമ്പനികൾ റിപ്പയർ ചെയ്യാനുള്ള സർവീസ് സെന്റർ പോലും അവശേഷിപ്പിക്കാതെ കടകൾ പൂട്ടി സ്ഥലം വിട്ടിരിക്കുകയാണ്. ഒന്നരക്കോടി വാഹനങ്ങൾ ഉള്ള കേരളത്തിൽ റോഡപകടങ്ങളുടെ കാരണക്കാർ ഏഴായിരത്തോളം വരുന്ന സ്വകാര്യബസുകളാണെന്ന ഗതാഗ വകുപ്പിന്റെ കണ്ടുപിടുത്തം വസ്തുതകൾക്ക് നിരക്കാത്തതാണെന്നും ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ വ്യക്തമാക്കി.
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…