തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് പരിശോധനയ്ക്കയച്ച പേവിഷബാധ പ്രതിരോധ വാക്‌സീൻ ഗുണനിലവാരമുള്ളതെന്ന് സാക്ഷ്യപ്പെടുത്തി കേന്ദ്ര ഡ്രഗ്‌സ് ലാബ്. ആന്റി റാബീസ് വാക്‌സീന്‍ ഗുണനിലവാരമുള്ളതാണെന്ന് നേരത്തെ കസോളിയിലെ കേന്ദ്ര ഡ്രഗ്‌സ് ലാബ് സര്‍ട്ടിഫൈ ചെയ്തിരുന്നു. എന്നാൽ വാക്‌സീനെടുത്ത ചിലരില്‍ പേവിഷബാധ മരണം ഉണ്ടായ സാഹചര്യത്തില്‍ പൊതുആശങ്ക പരിഹരിക്കുന്നതിനായാണ് വീണ്ടും പരിശോധനയ്ക്കയച്ചത്. ഈ വാക്‌സീനാണ് കേന്ദ്ര ഡ്രഗ്‌സ് ലാബ് ഗുണനിലവാരമുള്ളതെന്ന് സര്‍ട്ടിഫൈ ചെയ്തത്. കേന്ദ്ര ലാബിലേയ്ക്കയച്ച ഇമ്മുണോഗ്ലോബുലിനും ഗുണനിലവാരമുള്ളതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആശങ്കകൾ അവസാനിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കി.
സംസ്ഥാനത്തെ പേവിഷബാധ പ്രതിരോധ വാക്‌സീനെ പറ്റി ആശങ്കയുണ്ടായ സാഹചര്യത്തില്‍ വാക്‌സീന്‍ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രിക്ക് സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കത്തെഴുതിയിരുന്നു. വാക്സീൻ സ്വീകരിച്ച 5 പേർ മരിച്ച സാഹചര്യത്തിലായിരുന്നു ഇത്. ഇതിനു പിന്നാലെയാണ് രണ്ട് ബാച്ച് ഇമ്മ്യൂണോഗ്ലോബുലിനും ഒരു ബാച്ച് ആന്റി റാബീസ് വാക്‌സീനുമാണ് കേന്ദ്ര ഡ്രഗ്‌സ് ലബോറട്ടറിയില്‍ പരിശോധനയ്ക്കായി അയച്ചത്. പരിശോധനയ്ക്ക് അയച്ചതിന് പിന്നാലെ ഈ ബാച്ചുകളിൽ പെട്ട വാക്സീൽ വിതരണം ചെയ്യരുതെന്ന് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ നിർദേശിച്ചിരുന്നു.
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…