തൃശ്ശൂര്‍ : ഇടതുപക്ഷ ജനാധിപത്യമുന്നണി നേതാവും മുൻ എം പിയും ചലച്ചിത്ര നടനുമായ ഇന്നസെന്റിന്റെ ചിത്രം എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി പ്രചരണ ബോർഡുകളിൽ വച്ചതിനെതിരെ എൽഡിഎഫ് പരാതി നൽകി. ഇരിങ്ങാലക്കുട മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി. മണിയാണ് ജില്ലാ കളക്ടർക്ക് പരാതി നൽകിയത്.
മുന്നണിയുടെയോ ഇന്നസെന്റിന്റെ കുടുബത്തിന്റെയോ അനുമതിയില്ലാതെയാണ് ചിത്രം ആലേഖനം ചെയ്തത്. ഇന്നസെന്റിന്റെ കുടുബം ഇതിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ സുരേഷ് ഗോപിക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും, ദുരുപയോഗം ചെയ്ത് സ്ഥാപിച്ച ബോർഡുകൾ മാറ്റണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
കൂടല്‍മാണിക്യം ഉത്സവം നടക്കുന്നതിനാല്‍ ഉത്സവ ആശംസകളോടൊപ്പം വോട്ട് അഭ്യർഥിച്ചാണ് ബോര്‍ഡ് ഉയര്‍ത്തിയിരുന്നത്. എൽഡിഎഫ് പരാതി നൽകിയതിന് പിന്നാലെ സ്ഥലത്തുനിന്ന് ഇന്നസെന്റിന്റെ ചിത്രം ഉൾപ്പെടുത്തിക്കൊണ്ടുള്ള എൻഡിഎയുടെ ബോർഡുകൾ മാറ്റിയിട്ടുണ്ട്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…
താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…
അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…
ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…
ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…
ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…