മുംബൈ: മഹാരാഷ്ട്രയിൽ കൊന്ന് സ്യൂട്ട്കേസിൽ തള്ളിയ നിലയിൽ കൗമാരക്കാരിയുടെ മൃതദേഹം കണ്ടെത്തി ഒരാഴ്ചയ്ക്ക് ശേഷം രണ്ട് പ്രതികൾ പിടിയിൽ. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് ഗുജറാത്തിൽ നിന്നാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. മുംബൈയിലെ അന്ധേരിയിൽ നിന്നുള്ള 14 വയസ്സുള്ള സ്കൂൾ വിദ്യാർത്ഥിയുടെ മൃതദേഹം ആഗസ്റ്റ് 26 ന് നൈഗാവിനടുത്ത് റോഡരികിലെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. പുതപ്പിൽ പൊതിഞ്ഞ് സ്യൂട്ട്കേസിൽ നിറച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
ആഗസ്റ്റ് 25 ന് സ്‌കൂളിലേക്ക് പോയ ശേഷം പെൺകുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് തട്ടിക്കൊണ്ടുപോകലിന് കേസ് രജിസ്റ്റർ ചെയ്ത് മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തിൽ പെൺകുട്ടിയുടെ കൊലപാതകത്തിൽ രണ്ട് പേരുടെ പങ്ക് വ്യക്തമായതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
മാരകായുധമുപയോഗിച്ച് ഒന്നിലധികം കുത്തുകളേറ്റ നിലയിൽ ആഗസ്റ്റ് 26 നാണ് സ്‌കൂൾ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്. മീരാ ഭയന്ദർ വസായ് വിരാർ (എംബിവിവി) പൊലീസ് 21 വയസ്സുള്ള രണ്ട് പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ടു. വെള്ളിയാഴ്ച രാത്രി ഗുജറാത്തിലെ പാലൻപൂരിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. കൊലപാതകത്തിന് പിന്നിലെ കാരണം അന്വേഷണത്തിലാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…