ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 19 അംഗ ടീമിനെയാണ് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ പ്രഖ്യാപിച്ചത്. പരിക്കില്‍ നിന്ന് മോചിതനാകാത്ത രോഹിത് ശര്‍മ കളിക്കില്ല. പകരം കെ.എല്‍.രാഹുല്‍ ടീമിനെ നയിക്കും.
ജയന്ത് യാദവും നവ്ദീപ് സൈനിയും ടീമിലിടം നേടി. ചെറിയ ഇടവേളയ്ക്ക് ശേഷം ശിഖര്‍ ധവാന്‍ ടീമില്‍ തിരിച്ചെത്തി. യുവതാരങ്ങളായ വെങ്കടേഷ് അയ്യരും ഋതുരാജ് ഗെയ്ക്‌വാദുമെല്ലാം ടീമിലുണ്ട്. ഹാര്‍ദിക് പാണ്ഡ്യയും ക്രുനാല്‍ പാണ്ഡ്യയും ടീമിലില്ല.
ജസ്പ്രീത് ബുംറയാണ് ഇന്ത്യന്‍ ടീമിന്റെ സഹനായകന്‍. രാഹുല്‍, വിരാട് കോലി, ശിഖര്‍ ധവാന്‍, സൂര്യകുമാര്‍ യാദവ്, ശ്രേയസ്സ് അയ്യര്‍, ഋതുരാജ് എന്നിവരാണ് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാര്‍. വെങ്കടേഷ് അയ്യര്‍,ജയന്ത് യാദവ് എന്നിവര്‍ ഓള്‍റൗണ്ടറുടെ റോളിലുണ്ട്. ഋഷഭ് പന്തും ഇഷാന്‍ കിഷനും വിക്കറ്റ് കീപ്പര്‍മാരായി സ്ഥാനം നേടി. ജസ്പ്രീത് ബുംറ, യൂസ്‌വേന്ദ്ര ചാഹല്‍, അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, പ്രസിദ്ധ് കൃഷ്ണ, ശാര്‍ദൂല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, നവ്ദീപ് സൈനി എന്നിവര്‍ ബൗളിങ് നിരയില്‍ ഇടം നേടി.
ജനുവരി 19 നാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ആരംഭിക്കുന്നത്. ജനുവരി 21 ന് രണ്ടാം ഏകദിനവും 23 ന് മൂന്നാം ഏകദിനവും നടക്കും.
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…