ഡൽഹി: ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്‍ ഫേസ്ബുക്കിലൂടെ ഉന്നയിച്ച ആരോപണം മുഖ്യമന്ത്രിക്കെതിരെ ആയുധമാക്കി പ്രതിപക്ഷം. കോടികള്‍ കൈതോലപ്പായയില്‍ പൊതിഞ്ഞ് നിലവില്‍ മന്ത്രിയായ വ്യക്തിയുടെ കാറില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നുവെന്നായിരുന്നു ആരോപണം ശക്തിധരന്‍റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ എന്നും വെളിപ്പെടുത്തൽ മുഖ്യമന്ത്രിക്കെതിരെയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആഭ്യന്തര മന്ത്രി സ്ഥാനം പിണറായി വിജയന്‍ ഒഴിയണം. മുഖ്യമന്ത്രിക്കെതിരെ ഉയർന്നത് 5 ഗുരുതര ആരോപണം.മുഖ്യമന്ത്രി ആണെന്ന് ആരോപണത്തിൽ വ്യക്തമാണ്. മുഖ്യമന്ത്രിക്ക് റിയൽ എസ്റ്റേറ്റുകാരുമായി ചേർന്ന് 1500 ഏക്കർ ഭൂമി ഉണ്ടെന്ന് കര്‍ണാടകയിലെ മാധ്യമ പ്രവർത്തക വെളിപ്പെടുത്തി. ഇതിലും അന്വേഷണം വേണം. അല്ലെങ്കിൽ മാനനഷ്ടത്തിന് കേസ് കൊടുക്കണം. പ്രതിപക്ഷ നേതാക്കൾക്കെതിരെ കേസ് എടുക്കുന്ന ആർജവം ഇതിൽ ഉണ്ടോ എന്ന് കാണട്ടെയെന്ന് അദ്ദേഹം വെല്ലുവിളിച്ചു.പണം കൊണ്ട് പോയ വാഹനം ഏത് മന്ത്രിയുടെത് ആണെന്ന് അറിയണം.ഇക്കാര്യം ശക്തിധരൻ വെളിപ്പെടുത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു.സുധാകരനെ വേട്ടയാടുന്നതിന്‍റെ ഭാഗമായി പഴയ കേസിൽ സർക്കാർ വീണ്ടും അന്വേഷണം നടത്തുന്നു.ആരോപണ ശരമേറ്റിരിക്കുന്ന സർക്കാർ ഫോക്കസ് മാറ്റാനുള്ള ശ്രമാണ് നടത്തുന്നതെന്നും സതീശന്‍ ആരോപിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL
അയർലണ്ടിൽ Budget 2027 പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, കുടുംബങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കുന്നതിനുള്ള നിർണായക തീരുമാനങ്ങളുമായി സർക്കാർ അവസാനഘട്ട…
സത്യവും മിഥ്യയും, വിപരീതമായ ആചാരക്രമങ്ങളുടെ പിന്നാമ്പുറങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്യുന്ന ഫാൻ്റെസി, തില്ലർ ചിത്രമായ മായൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു.…
അയർലണ്ടിലെ mortgage provider ആയ Haven-ന്റെ €5,000 CASHBACK ഓഫർ വിപുലീകരിച്ചു. Green 4-Year Fixed Rate തിരഞ്ഞെടുക്കുകയും mortgage…
വ്യത്യസ്ഥമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സിൽ ഏറെ ഇടം നേടിയ അഭിനേതാക്കളാണ് ജയസൂര്യയും വിനായകനും.അപൂർവ്വമായ ഈ ഒത്തുകൂടൽ ഉണ്ടാകുന്ന…
പ്രേക്ഷകർക്ക് എന്നും കൗതുകമായ മുത്തു ഗൗവ്വും.മാണിക്യനും കാർത്തുമ്പിയും, ശ്രീകൃഷ്ണനും അപ്പക്കാളയുമൊക്കെ ഏറ്റവും മികച്ച ദൃശ്യ, ശ്രവ്യ മികവോടെ വീണ്ടുമെത്തുന്നു.പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ…
ഡബ്ലിൻ: അയർലണ്ടിന്റെ Budget 2027 പ്രഖ്യാപിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, നികുതി ഇളവുകൾ, Social Welfare വർധന,…