തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയായി നിലനിർത്താമെന്ന മേൽനോട്ട സമിതിയുടെ നിലപാട് കേരളത്തിന് ആശ്വാസകരമാണെന്നും നിലവിലുണ്ടായ പ്രതിസന്ധിയെ ആരുടെയും വീഴ്ചയായി കാണേണ്ടതില്ലെന്നും ഒറ്റക്കെട്ടായി ഈ വിഷയത്തിൽ നിൽക്കണമെന്നും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ.
എന്നാൽ മേല്നോട്ടസമിതിയിലെ കേരളത്തിന്റെ പ്രതിനിധിയുടെ പ്രവര്ത്തനം തൃപ്തികരമല്ലെന്ന് എന്.കെ. പ്രേമചന്ദ്രന് എംപി കുറ്റപ്പെടുത്തി. മേല്നോട്ടസമിതിയെ നോക്കുകുത്തിയാക്കിയിരിക്കുകയാണ്. നടപടി എടുപ്പിക്കുന്നതില് കേരളം വൈകിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്നും എന്.കെ.പ്രേമചന്ദ്രന് പറഞ്ഞു. അനാവശ്യഭീതി വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ കേസ് ദുര്ബലപ്പെട്ടെന്നും എന്.കെ.പ്രേമചന്ദ്രന് വിമർശിച്ചു.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ശനിയാഴ്ച വരെ 138 അടിയായി നിജപ്പെടുത്താമെന്നു തമിഴ്നാട് വ്യക്തമാക്കിയിരുന്നു. ആ നിരപ്പിലെത്തിയാൽ സ്പിൽവേ ഷട്ടറിലൂടെ വെള്ളം പുറത്തേക്കൊഴുക്കും. 90 ശതമാനത്തിലേറെ നിറഞ്ഞുകിടക്കുന്ന ഇടുക്കി അണക്കെട്ടിലേക്കാകും ഈ വെള്ളം എത്തുക. പരമാവധി വെള്ളം തമിഴ്നാട് കൊണ്ടുപോകണമെന്നും വൈഗയിലും മധുരയിലുമായി സംഭരിക്കണമെന്നുമുള്ള കേരളത്തിന്റെ ആവശ്യം അംഗീകരിച്ചില്ല. 137.60 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്.
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…
പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…