Global News

ട്വന്റി 20 ലോകകപ്പിനിടെ സ്വീകരിച്ച മികച്ച തീരുമാനത്തിന് ആദരം; സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരം കിവീസിന്റെ ഡാരില്‍ മിച്ചലിന്

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സിയുടെ 2021-ലെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരം സ്വന്തമാക്കി ന്യൂസീലന്‍ഡ് ഓള്‍റൗണ്ടര്‍ ഡാരില്‍ മിച്ചല്‍. കളിക്കളത്തില്‍ മാന്യത പുലര്‍ത്തുന്ന താരങ്ങള്‍ക്കാണ് സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡ് സമ്മാനിക്കുന്നത്. ഈ പുരസ്‌കാരം നേടുന്ന നാലാമത്തെ ന്യൂസീലന്‍ഡ് താരമാണ് മിച്ചല്‍. ഇതിനുമുന്‍പ് ഡാനിയല്‍ വെട്ടോറി, ബ്രണ്ടന്‍ മക്കല്ലം, കെയ്ന്‍ വില്യംസണ്‍ എന്നിവര്‍ ഈ പുരസ്‌കാരം നേടിയിട്ടുണ്ട്.

2021 ട്വന്റി 20 ലോകകപ്പിനിടെ മിച്ചലിന്റെ മികച്ച തീരുമാനമാണ് ഈ അവാര്‍ഡിന് വഴിതെളിച്ചത്. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ മത്സരത്തിനിടെ ആദില്‍ റഷീദ് ചെയ്ത 18-ാം ഓവറിലെ ആദ്യ പന്തിലാണ് സംഭവം അരങ്ങേറിയത്. ന്യൂസീലന്‍ഡിന്റെ ജിമ്മി നീഷാമാണ് പന്ത് സ്‌ട്രൈക്ക് ചെയ്തത്. ഓരോ പന്തും വളരെ നിര്‍ണായകമായ ഓവറിലെ ആദ്യ പന്തില്‍ നീഷാം സിംഗിളെടുക്കാന്‍ ശ്രമിച്ചു. ഇത് തടയാനായി ആദില്‍ റഷീദ് ഓടിയെത്തിയത് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലുള്ള മിച്ചലിന്റെ ദേഹത്താണ്. മിച്ചലുമായി കൂട്ടിയിടിച്ച റഷീദിന് പന്ത് കൈയിലാക്കാനായില്ല. എന്നാല്‍ ഇതുകണ്ട മിച്ചല്‍ സിംഗിള്‍ എടുക്കാന്‍ അവസരമുണ്ടായിരുന്നിട്ടും അത് നിരസിച്ചു. താരത്തിന്റെ ഈ തീരുമാനം വലിയ കൈയടിയോടെ ആരാധകര്‍ സ്വീകരിച്ചു. മത്സരത്തില്‍ ന്യൂസീലന്‍ഡ് വിജയം നേടുകയും ചെയ്തു. ആ മത്സരത്തില്‍ 47 പന്തുകളില്‍ നിന്ന് പുറത്താവാതെ 72 റണ്‍സാണ് മിച്ചല്‍ അടിച്ചെടുത്തത്. മിച്ചലായിരുന്നു ന്യൂസീലന്‍ഡിന്റെ വിജയനായകന്‍.

Sub Editor

Recent Posts

പരാഗ്വേ പ്രസിഡന്റ് സാന്റിയാഗോ പെന്യയെ ഇംപീച്ച് ചെയ്ത് അറസ്റ്റ് ചെയ്തു; രാജ്യത്ത് വൻ സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധി

അസുൻസിയോൺ: പരാഗ്വേ പ്രസിഡന്റ് സാന്റിയാഗോ പെന്യയെ പാർലമെന്റ് ഇംപീച്ച് ചെയ്യുകയും തുടർന്ന് വീട്ടുതടങ്കലിൽ അറസ്റ്റ് ചെയ്യുകയും ചെയ്തു. പെന്യയുടെ സ്വകാര്യ…

12 hours ago

മിസോറിയിൽ മൂന്നുവയസ്സുകാരി സഞ്ചരിച്ച എസ്‌യുവി കുളത്തിലേക്ക് മറിഞ്ഞു; രക്ഷപെട്ടത് തലനാരിഴയ്ക്ക്

സെന്റ് ലൂയിസ്:മിസോറിയിൽ മൂന്നുവയസ്സുകാരി കുട്ടി സഞ്ചരിച്ച കാർ കുളത്തിലേക്ക് മറിഞ്ഞു. തലനാരിഴയ്ക്കാണ് കുട്ടി വൻ ദുരന്തത്തിൽ നിന്ന് രക്ഷപെട്ടത്. സംഭവസ്ഥലത്തുണ്ടായിരുന്ന…

12 hours ago

ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടി നേരിട്ടെങ്കിലും നാടുകടത്തൽ തുടരുമെന്ന് മാർക്ക്വെയ്ൻ മുള്ളിൻ

വാഷിംഗ്ടൺ: യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി വിജയം നേടിയെങ്കിലും അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നത് തുടരുമെന്ന് യു.എസ് ഹോംലാൻഡ് സെക്യൂരിറ്റി…

13 hours ago

പത്താമത് കൂടത്തിനാലിൽ കുടുംബസംഗമം അവിസ്മരണീയമായി

ഹൂസ്റ്റൺ: ഡാളസ് ഡെന്റണിലുള്ള ക്യാമ്പ് കോമ്പാസ്  റിട്രീറ്റ് സെന്ററിൽ വച്ച് ഒക്ടോബര് 30, 31 നവംബർ 1 തീയതികളിൽ നടത്തപ്പെട്ട…

13 hours ago

എല്ലാ ടെക്സാസുകാരുടെയും ഗവർണർ; തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഉഭയകക്ഷി ഭരണവാഗ്ദാനവുമായി ഹീനോഹോസ

ഓസ്റ്റിൻ (ടെക്സാസ്): തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പാർട്ടി വ്യത്യാസങ്ങൾക്കതീതമായി ഭരണം നടത്തുമെന്ന് നിയുക്ത ടെക്സാസ് ഗവർണർ ജീന ഹീനോഹോസ. വിജയാനന്തര…

13 hours ago

ജോർജ് മത്തായി വൈരമൺ (ലാലുമോൻ) അന്തരിച്ചു; പൊതുദർശനം നവംബർ 13ന്, സംസ്കാരം നവംബർ 14ന്

ഹൂസ്റ്റൺ: കൊല്ലം കുണ്ടറ വൈരമൺ ഗാർഡൻസിൽ പരേതരായ റിട്ട. എം.ഡബ്ല്യു.ഒ, ജി. മത്തായിയുടെയും തങ്കമ്മ മത്തായിയുടെയും മകൻ ജോർജ് മത്തായി…

13 hours ago