കോട്ടയം: ഏറ്റുമാനൂരിലെ സ്വകാര്യ എന്ജിനീയറിങ് കോളജില് നിന്നു കർണാടകയിലെ മണിപ്പാലിലേക്ക് വിനോദയാത്രക്ക് പോയ സംഘത്തിലെ 2 വിദ്യാര്ഥികള് കടലില് വീണു മരിച്ചു. ഒരാളെ കാണാതായി. സെന്റ് മേരീസ് ഐലന്ഡിലാണ് സംഭവമെന്നു പ്രാഥമിക വിവരം. പാമ്പാടി, മൂലമറ്റം, ഉദയംപേരൂര് സ്വദേശികളായ വിദ്യാര്ഥികളാണ് അപകടത്തില്പെട്ടത്.
കോട്ടയം കുഴിമറ്റം ചേപ്പാട്ട് പറമ്പില് അമല് സി.അനില്, പാമ്പാടി വെള്ളൂര് എല്ലിമുള്ളില് അലന് റെജി എന്നിവരുടെ മൃതദേഹങ്ങള് കണ്ടെത്തി. എറണാകുളം ഉദയംപേരൂര് ചിറമ്മേല് ആന്റണി ഷിനോയിയ്ക്കായി തിരച്ചില് തുടരുന്നു. അവസാന വര്ഷ കംപ്യൂട്ടര് സയന്സ് വിദ്യാര്ഥികളാണ് ഇവര്. മണിപ്പാല് മാല്പെ ബീച്ചിലാണ് അപകടമെന്നാണ് വിവരം. ഇന്നലെ വിനോദ യാത്രയ്ക്ക് തിരിച്ച സംഘം മാല്പെ ബീച്ചില് എത്തുകയായിരുന്നു, സെല്ഫി എടുക്കുന്നതിനിടെ മൂന്നു പേര് ശക്തമായ തിരയില് അകപ്പെടുകയായിരുന്നു.
അയർലൻഡിൽ പുതിയ പൊതുമേഖലാ ശമ്പള കരാറിനെച്ചൊല്ലി സർക്കാരും ട്രേഡ് യൂണിയനുകളും തമ്മിലുള്ള തർക്കത്തിൽ നിർണായക നീക്കം. അടുത്ത ബുധനാഴ്ച, ഒക്ടോബർ…
അയർലണ്ടിലെ ഭവനപ്രതിസന്ധിക്കിടെ സൗത്ത് ഡബ്ലിനിലെ ഷാങ്കിൽ മേഖലയിലുള്ള വുഡ്ബ്രൂക്ക് (Woodbrook) പദ്ധതിയിൽ 328 Cost Rental അപ്പാർട്ട്മെന്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.…
AIB നാല് വർഷത്തെ ഫിക്സഡ് മോർട്ട്ഗേജ് പലിശ നിരക്കിൽ 0.35 ശതമാനം പോയിന്റ് വരെ കുറവ് പ്രഖ്യാപിച്ചു. കുറഞ്ഞത് €250,000…
അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…
മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…
അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…