തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് ലഭിച്ച മാസപ്പടിയുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. വിഷയം മുമ്പ് നിയമസഭയിൽ കൊണ്ട് വന്നപ്പോൾ മുഖ്യമന്ത്രിയുടെ മറുപടി ആക്രോശമായിരുന്നു. വീണ പണം വാങ്ങിയത് ക്രമ വിരുദ്ധമായിട്ടാണെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു. എക്സലോജിക് എന്ന കമ്പനിക്ക് അപ്പുറം മുഖ്യമന്ത്രിയുടെ മകളായ വീണ വിജയന്‍ വ്യക്തിപരമായി പണം വാങ്ങിയിട്ടുണ്ട്.
കരിമണൽ ഖനനം നടത്തുന്ന കമ്പനിയിൽ നിന്നാണ് പണം വാങ്ങിയിരിക്കുന്നത്. ഈ ഇടപാട് ജനങ്ങളെ ബോധിപ്പിക്കാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ സഭയിൽ അടക്കം പ്രതിഷേധം ഉണ്ടാകുമെന്നും മാത്യു കുഴൽനാടൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ക്രമ വിരുദ്ധമായി പണം വാങ്ങിയെന്ന് നിയമപരമായി കണ്ടെത്തിയ സാഹചര്യത്തിൽ വിഷയം വലിയ ഗൗരവമുള്ളതാണ്. എക്സാലോജിക് സോലൂഷൻ പണം വാങ്ങിയത് കരാർ ഉള്ളത് കൊണ്ടാവാം. എന്നാല്‍, വീണ വിജയൻ വ്യക്തിപരമായി പണം വാങ്ങിയത് എന്തിനാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ചോദിക്കുന്നു. മുഖ്യമന്ത്രിയുടെ മകൾ മാസം തോറും പണം വാങ്ങിയത്തിനെ കുറിച്ച് മുഖ്യമന്ത്രി മന്ത്രി മറുപടി പറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU
യുദ്ധഭീഷണിയുടെ പശ്ചാത്തലത്തിൽ അയർലൻഡ് എത്രത്തോളം തയ്യാറാണ്? യൂറോപ്പിലെ സുരക്ഷാ സാഹചര്യം കൂടുതൽ സങ്കീർണമാകുന്നതിനിടെ, വലിയ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ അയർലൻഡ്…
വടക്കൻ ഡബ്ലിനിലെ Kilshane മേഖലയിൽ നിർദേശിച്ചിരിക്കുന്ന 680 മെഗാവാട്ട് ഗ്യാസ് ഉപയോഗിച്ചുള്ള പവർ പ്ലാന്റിനെതിരെ പ്രാദേശിക ആശങ്കകൾ ശക്തമാകുന്നു. Kilshane…
ജെ.സ്റ്റുഡിയോസ് & എ 2 എ സ്‌റ്റുഡിയോസിൻ്റെ ബാനറിൽ സണ്ണി തഴുത്തല, ഗിരീഷ് കൊട്ടിയം, അനിൽ പുന്തലത്താഴം എന്നിവർ നിർമ്മിച്ച്…
മാതാവിൻ്റെ നാട്ടിൽത്തന്നെ മകൾ ക്യാമറക്കു മുന്നിലെത്തുന്ന ധന്യ നിമിഷത്തിന് ഇന്ന് വേദിയൊരുങ്ങി.കൊല്ലം, കരുനാഗപ്പള്ളിക്കടുത്ത്, ചവറ തെക്കുംഭാഗം സെൻ്റ് ജോസഫ് പള്ളിയുടെ…
പെട്രോളിനും ഡീസലിനും നിലവിലുള്ള എക്സൈസ് നികുതി ഇളവുകൾ തുടരാൻ സർക്കാർ ആലോചിക്കുന്നതായി സൂചന. Budget 2027-ൽ ഇന്ധന നികുതി ഇളവുകൾ…
ഛായാഗ്രാഹകനും സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിലൂടെ സംവിധായകനാകുകയും ചെയ്ത വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ രാഷസ വേട്ടക്ക്…