America

ഡാലസിൽ മദ്യപിച്ച് അശ്രദ്ധമായി വാഹനം ഓടിച്ചതിനെ തുടർന്നുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു; ഡ്രൈവർ അറസ്റ്റിൽ

പ്ലാനോ (ഡാളസ്): പ്ലാനോയിൽ മദ്യപിച്ച് അശ്രദ്ധമായി വാഹനം ഓടിച്ചതിനെ തുടർന്നുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. സംഭവത്തിൽ 22 കാരനായ സ്റ്റീവ് ജാറാമില്ലോയെ പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച വൈകുന്നേരം 7:15ഓടെ ആൽമ ഡ്രൈവിനും ക്രോസ് ബെൻഡ് റോഡിനും സമീപമായിരുന്നു അപകടം. ടൊയോട്ട ആർ.എൻ-4  എസ്‌.യു.വി ഫ്ലാഷിംഗ് യെല്ലോ സിഗ്നലിൽ ഇടത്തേക്ക് തിരിയുന്നതിനിടയിൽ, എതിർദിശയിൽ നിന്ന് അമിത വേഗതയിലെത്തിയ സ്റ്റീവ് ജാറാമില്ലോയുടെ ഫോർഡ് എഫ്-150  ട്രക്ക് ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ എസ്‌.യു.വി മറിഞ്ഞ് സമീപത്തെ ട്രാഫിക് സിഗ്നൽ പോസ്റ്റിലും മരത്തിലും ഇടിച്ചു. കാറിലുണ്ടായിരുന്ന രണ്ട് പേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മദ്യപാനവും അമിത വേഗതയുമാണ് അപകടത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിക്കെതിരെ ഡി.യു.ഐ (ഡ്രൈവിങ് അണ്ടർ ദി ഇൻഫ്ലുവൻസ്) കുറ്റം ചുമത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ കുറ്റങ്ങൾ ചുമത്താൻ സാധ്യതയുണ്ടെന്നും, ബന്ധുക്കളെ വിവരം അറിയിച്ച ശേഷം കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ പുറത്തുവിടുമെന്നും പൊലീസ് അറിയിച്ചു.

റിപ്പോർട്ട്: പി പി ചെറിയാൻ

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

വാർത്തകൾ വായിക്കുക

https://chat.whatsapp.com/Kf08R3ou9gF8zRa3kWEANh?s=cl&p=a&mlu=4&ilr=4

Sub Editor

Recent Posts

പരാഗ്വേ പ്രസിഡന്റ് സാന്റിയാഗോ പെന്യയെ ഇംപീച്ച് ചെയ്ത് അറസ്റ്റ് ചെയ്തു; രാജ്യത്ത് വൻ സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധി

അസുൻസിയോൺ: പരാഗ്വേ പ്രസിഡന്റ് സാന്റിയാഗോ പെന്യയെ പാർലമെന്റ് ഇംപീച്ച് ചെയ്യുകയും തുടർന്ന് വീട്ടുതടങ്കലിൽ അറസ്റ്റ് ചെയ്യുകയും ചെയ്തു. പെന്യയുടെ സ്വകാര്യ…

23 hours ago

മിസോറിയിൽ മൂന്നുവയസ്സുകാരി സഞ്ചരിച്ച എസ്‌യുവി കുളത്തിലേക്ക് മറിഞ്ഞു; രക്ഷപെട്ടത് തലനാരിഴയ്ക്ക്

സെന്റ് ലൂയിസ്:മിസോറിയിൽ മൂന്നുവയസ്സുകാരി കുട്ടി സഞ്ചരിച്ച കാർ കുളത്തിലേക്ക് മറിഞ്ഞു. തലനാരിഴയ്ക്കാണ് കുട്ടി വൻ ദുരന്തത്തിൽ നിന്ന് രക്ഷപെട്ടത്. സംഭവസ്ഥലത്തുണ്ടായിരുന്ന…

23 hours ago

ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടി നേരിട്ടെങ്കിലും നാടുകടത്തൽ തുടരുമെന്ന് മാർക്ക്വെയ്ൻ മുള്ളിൻ

വാഷിംഗ്ടൺ: യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി വിജയം നേടിയെങ്കിലും അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നത് തുടരുമെന്ന് യു.എസ് ഹോംലാൻഡ് സെക്യൂരിറ്റി…

23 hours ago

പത്താമത് കൂടത്തിനാലിൽ കുടുംബസംഗമം അവിസ്മരണീയമായി

ഹൂസ്റ്റൺ: ഡാളസ് ഡെന്റണിലുള്ള ക്യാമ്പ് കോമ്പാസ്  റിട്രീറ്റ് സെന്ററിൽ വച്ച് ഒക്ടോബര് 30, 31 നവംബർ 1 തീയതികളിൽ നടത്തപ്പെട്ട…

23 hours ago

എല്ലാ ടെക്സാസുകാരുടെയും ഗവർണർ; തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഉഭയകക്ഷി ഭരണവാഗ്ദാനവുമായി ഹീനോഹോസ

ഓസ്റ്റിൻ (ടെക്സാസ്): തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പാർട്ടി വ്യത്യാസങ്ങൾക്കതീതമായി ഭരണം നടത്തുമെന്ന് നിയുക്ത ടെക്സാസ് ഗവർണർ ജീന ഹീനോഹോസ. വിജയാനന്തര…

24 hours ago

ജോർജ് മത്തായി വൈരമൺ (ലാലുമോൻ) അന്തരിച്ചു; പൊതുദർശനം നവംബർ 13ന്, സംസ്കാരം നവംബർ 14ന്

ഹൂസ്റ്റൺ: കൊല്ലം കുണ്ടറ വൈരമൺ ഗാർഡൻസിൽ പരേതരായ റിട്ട. എം.ഡബ്ല്യു.ഒ, ജി. മത്തായിയുടെയും തങ്കമ്മ മത്തായിയുടെയും മകൻ ജോർജ് മത്തായി…

24 hours ago