Global News

ദയാഭായിക്ക് WMF വനിതാ രത്ന പുരസ്‌കാരം


ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളീ കൂട്ടായ്മയായ വേൾഡ് മലയാളീ ഫെഡറേഷൻ പ്രശസ്ത മനുഷ്യാവകാശ പ്രവർത്തക ദയാഭായിക്ക് വനിതാ രത്നം പുരസ്ക്കാരം നൽകി കൊണ്ടായിരുന്നു ഈ വർഷത്തെ വനിതാ ദിനം ഗ്ലോബൽ വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചത്.

സമൂഹത്തിലെ താഴെ തട്ടിലെ സ്ത്രീകളെ മുന്നോട്ട് കൊണ്ട് വരുമ്പോഴാണ്  യഥാർത്ഥത്തിൽ ഇവിടെ സ്ത്രീസാംസ്‌ക്കരികത ഉയർത്തപ്പെടുന്നതെന്നും WMF  വിഭാവന ചെയുന്നതും അത് തന്നെയാണെന്ന് WMF സ്ഥാപകനും ഗ്ലോബൽ  ചെയർമാനും കൂടിയായ Dr.പ്രിൻസ് പള്ളിക്കുന്നേൽ പരിപാടി ഉത്ഘാടനം ചെയ്തു കൊണ്ടു അഭിപ്രായപെട്ടു.

തീർച്ചയായും ആ ശ്രമത്തിൽ തന്നെയാണ് നാമെന്നും സ്ത്രീകളെ ആദരിക്കുകയും അവരെ  അംഗീകരിക്കുകയും ചെയുകയും സ്ത്രീ സമൂഹത്തെ ഉയർത്തി കൊണ്ട് വരുമ്പോൾ അത് കൃത്യമായ രാഷ്ട്ര നിർമിതിയുടെ ഭാഗമാണെന്നും കൂട്ടി ചേർത്ത് കൊണ്ടു പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തി കൊണ്ടു WMF ഗ്ലോബൽ പ്രസിഡന്റ് Dr രത്‌നകുമാർ ജനാർദ്ദനൻ പറഞ്ഞു.

WMF ഗ്ലോബൽ വിമൻസ് കോർഡിനേറ്റർ മേരി റോസ്ലറ്റ് ഫിലിപ്പ് പരിപാടിയ്ക്ക് അധ്യക്ഷത വഹിച്ചു. മലയാളം ഫോറം കോർഡിനേറ്ററും വിശ്വകൈരളി മാസികയുടെ എഡിറ്ററുമായ സപ്ന അനു ജോർജ് പ്രാർത്ഥന ഗാനം ആലപിച്ചു. അഡ്വ. മഞ്ജുഷ ശ്രീജിത്ത്‌ ( ഗ്ലോബൽ ജോയിന്റ് സെക്രട്ടറി, ഖത്തർ ) സ്വാഗതവും പറഞ്ഞു.
ലോകത്തിലെ 163 രാജ്യങ്ങളിലായി വേരുകളുള്ള WMF ന്റെ വനിതാ ദിന പരിപാടി സൂം വഴിയാണ് നടന്നത്. ചടങ്ങിൽ പ്രശസ്ത സാമൂഹ്യ പ്രവർത്തക ദയാ ഭായിക്ക് വനിതാ രത്നം പുരസ്‌കാരം നൽകി ആദരിക്കുകയുണ്ടായി. WMF മഹിളാ രത്നം പുരസ്‌കാരം പ്രഖ്യാപിച്ചത് മിഡിൽ ഈസ്റ്റ്‌ റീജിയണൽ കോർഡിനേറ്റർ ( ഒമാൻ ) അമ്മുജം രവീന്ദ്രൻ ആയിരുന്നു. തുടർന്ന്, ദയാ ഭായിയുടെ ജീവിതത്തെ കുറിച്ചുള്ള വീഡിയോ അവതരണവും നടന്നു. ഗ്ലോബൽ മീഡിയ കോർഡിനേറ്റർ ഷിജോ തയ്യിൽ ആയിരുന്നു സാങ്കേതിക ചുമതല നിർവഹിച്ചത്. അർച്ചന (ഒമാൻ ) കലാ പരിപാടികളുടെ ഏകോപനവും ഗീതാ രാജൻ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വനിതകളുടെ ചിത്രങ്ങൾ ശേഖരിക്കുന്നതിന്റെ ഏകോപനവും ചെയ്തു. അഡ്വ. മഞ്ജുഷ ശ്രീജിത്ത്‌ ആയിരുന്നു ഈ പരിപാടിയോട് അനുബന്ധിച്ചു WMF ഗ്ലോബൽ വിമൻസ് ഫോറത്തിന് വേണ്ടി തയ്യാറാക്കിയ അതി ഗഭീരമായ പോസ്റ്റർ ഡിസൈൻ നിർവഹിച്ചത്.

WMF ഏഷ്യ റീജിയൻ മീഡിയ കോർഡിനേറ്റർ Dr കെ വി സുമിത്ര, ” തീയൊരുവൾ ” എന്ന സ്വന്തം കവിതാ ചൊല്ലി. ന്യൂ സിലാന്റിൽ നിന്നുമുള്ള അതുല്യ മേനോൻന്റെയും  ഈജിപ്ത് വിമൻസ് ഫോറം കോർഡിനേറ്റർ ഗീതാ വിഷ്ണുവിന്റെയും ഇറ്റലിയിലുള്ള ലീവിയ, ജോർജിയ, ഹന്ന എന്നിവരുടെ സ്ത്രീ ശാക്തീകരണത്തെ അധികരിച്ചുള്ള നൃത്തം,  ജമൈക വിമൻസ് കോർഡിനേറ്റർ വത്സമ്മ തോമസിന്റെ പാട്ട് തുടങ്ങിയ കലാ പരിപാടികളും  മോട്ടിവേഷൻ സ്പീക്കർ മധു മേനോന്റെ പ്രസംഗവും ചോദ്യോത്തരങ്ങളും ഉണ്ടായിരുന്നു.ഗ്ലോബൽ ഹെല്പ് ഡസ്ക് ഹെഡ് Dr ആനി ലിബു ആയിരുന്നു മോട്ടിവേഷൻ സ്പീക്കർ മധു മേനോനെ WMF ന്റെ ഈ വനിതാദിന പരിപാടിയിൽ പരിചയപെടുത്തിയത്. ആനി സമുവൽ ( വിമൻസ് കോർഡിനേറ്റർ  ഏഷ്യ റീജിയൻ ), ബിനോൽ രാജേഷ് ( മീഡിയ കോർഡിനേറ്റർ, അമേരിക്ക റീജിയൻ ), നിമിഷ നാരായണ സ്വാമി ( വിമൻസ് കോർഡിനേറ്റർ, ആഫ്രിക്ക റീജിയൻ ), അനു ലിബ തയ്യിൽ ( വൈസ് പ്രസിഡന്റ്,  കേരള സ്റ്റേറ്റ് കൌൺസിൽ ), ഡോ. മേരി സ്മിത ( റീജിയണൽ സെക്രട്ടറി, ഓഷിയാനാ റീജിയൻ ) എന്നിവർ കാലിക പ്രസക്തമായ സ്ത്രീ പ്രശ്നങ്ങളെ ആസ്പദമാക്കിയുള്ള ചോദ്യങ്ങൾ ചോദിച്ചു.

പരിപാടിയിൽ ഗ്ലോബൽ വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടയം ജില്ലാ കൌൺസിൽ നടത്തിയ ” ഒപ്പം ” എന്ന പേരിൽ നടത്തിയ വനിതാ ദിനാഘോഷവും ഭിന്ന ശേഷിക്കാരായ കുട്ടികളുടെ അമ്മമാരെ ആദരിക്കുകയും ചെയ്തു. ഗ്ലോബൽ ചാരിറ്റി കോർഡിനേറ്റർ വി എം സിദ്ദിഖിന് ഈ അമ്മമാർക്ക് ഉപജീവനത്തിനായി തയ്യിൽ മെഷീൻ വാങ്ങി നൽകുന്നതിനുള്ള തുക കൈമാറുകയും ചെയ്തിരുന്നു.”ഒപ്പം ” പരിപാടിയുടെ വീഡിയോ – ചിത്രാവതരണവും നടത്തി. കൂടാതെ, ” കരുതൽ ” എന്ന പേരിൽ എറണാകുളം ജില്ലാ കമ്മിറ്റിയും വനിതാ ദിനാ പരിപാടി നടത്തിയിരുന്നു. മാത്രമല്ല , ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്ന WMF ന്റെ വിധിധ യൂണിറ്റുകളിൽ വളരെ പ്രശംസർഹമായ രീതിയിൽ വനിതാ ദിന പരിപാടികൾ നടത്തപെട്ടിരുന്നു.

ഗ്ലോബൽ വൈസ് പ്രസിഡന്റ് ശ്രീജ ടോമി  ആശംസയും സിന്ധു സജീവ് നന്ദിയും പറഞ്ഞു. പ്രഭ ഹെൻഡ്രി ( ഖത്തർ ) ആയിരുന്നു അവതാരക.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

Follow this link to join my WhatsApp group: https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f

Sub Editor

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

8 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

9 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

12 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

19 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago