ഡൽഹി: പരിശീലനത്തിനിടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചെന്ന് ബ്രിജ് ഭൂഷണിനെതിരെ ഗുസ്തി താരങ്ങളിൽ രണ്ട് പേർ മൊഴി നൽകിയതായി റിപ്പോർട്ട്. പ്രായപൂർത്തിയായ രണ്ടു താരങ്ങളാണ് മൊഴി നൽകിയത്. ഇത് തങ്ങൾക്ക് മാനസികമായി വലിയ ബുദ്ധിമുട്ട് ഉണ്ടാക്കി എന്നും മൊഴിയിൽ പറയുന്നു. പരാതിയിൽ ഇതുവരെ നാല് പേരുടെ മൊഴി രേഖപ്പെടുത്തിയെന്ന് പോലീസ് ഇന്നലെ കോടതിയെ അറിയിച്ചിരുന്നു.
പോക്സോ കുറ്റം ചുമത്തി കേസെടുത്തെങ്കിലും ഇതുവരെ ബ്രിജ് ഭൂഷണെ ചോദ്യം ചെയ്യാൻ പോലും ദില്ലി പോലീസ് തയ്യാറായിട്ടില്ല. മുഴുവൻ പരാതിക്കാരുടെ മൊഴിയും ഈയാഴ്ച രേഖപ്പെടുത്തുമെന്ന് പൊലീസ് പറയുന്നു. അന്വേഷണം പൂർത്തിയാകും വരെ താരങ്ങൾ ക്ഷമിക്കണമെന്നാണ് കായിക മന്ത്രി അനുരാഗ് ഠാക്കൂർ ആവശ്യപ്പെട്ടത്. പരാതി നൽകിയിട്ട് രണ്ടാഴ്ചയും, പരാതിയിൽ ദില്ലി പോലീസ് കേസെടുത്തിട്ട് ഒരാഴ്ചയും പിന്നിടുകയാണ്.
ലൈംഗിക ആരോപണ വിധേയനായ ബ്രിജ് ഭൂഷണിന്റെ പാർലമെന്റ് അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദേശീയ മഹിള ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനി രാജ ലോക്സഭാ സ്പീക്കർക്ക് കത്തയച്ചു. നാളെ മുതൽ ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിവിധ വനിതാ സംഘടനകൾ സംയുക്തമായി പ്രതിഷേധിക്കും. ജന്തർ മന്തറിൽ എന്താണ് നടക്കുന്നതെന്ന് അറിയില്ലെന്നായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയുടെ പ്രതികരണം. ഗുസ്തി താരങ്ങൾ രാജ്യത്തിന് നിരവധി നേട്ടങ്ങൾ കൊണ്ടുവന്നവരാണെന്നും പ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെന്നും ഗാംഗുലി പറഞ്ഞു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…