Global News

വയറിനുള്ളിൽ കുടുങ്ങിയ കത്രികയുമായി യുവതി ജീവിച്ചത് 5 വർഷം; അന്വേഷണം പൂർത്തിയായില്ല

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറിനുള്ളിൽ കുടുങ്ങിയ കത്രികയുമായി യുവതിക്ക് അഞ്ച് വർഷം ജീവിക്കേണ്ടി വന്ന സംഭവത്തിൽ  അന്വേഷണം പൂർത്തിയായിട്ടില്ലെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ട് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് നടത്തിയ സിറ്റിംഗിലാണ് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഇക്കാര്യം അറിയിച്ചത്.

അതേസമയം, വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലും കാസ‍‍ർകോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പരിമിതികളേറെയുണ്ടെന്ന് ആരോ​ഗ്യമന്ത്രി വീണ ജോ‍ർജ് ഇന്നലെ പറഞ്ഞിരുന്നു. വയനാട് ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളജ് ആക്കി മാറ്റിയതാണ്. അവിടെ ഇപ്പോഴും ആരോഗ്യ വകുപ്പിലേയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലേയും ഡോക്ട‍ർമാർ ഉണ്ട്. കൂടുതൽ ഡോക്ട‍ർമാരെ നിയമിക്കേണ്ടതുണ്ട്. അതിനായി തസ്തികകൾ സൃഷ്ടിക്കണം. എന്നാൽ കാത്ത് ലാബ് അടക്കം സജ്ജീകരിച്ച് വിദ​ഗ്ധ ചികിൽസ ഉറപ്പാക്കുന്നുണ്ടെന്നും ആരോ​ഗ്യ മന്ത്രി പറഞ്ഞു.

കാസ‍ർകോട് മെഡിക്കൽ കോളജിന്റെ നിർമ്മാണം നിലച്ച അവസ്ഥയായിരുന്നു. കരാറുകാരന് പണം കൊടുക്കാനുണ്ടായിരുന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്താണ് പണം കൊടുക്കാത്ത അവസ്ഥ ഉണ്ടായത്. ഇപ്പോൾ മൂന്നര കോടി രൂപ കൊടുക്കാനുള്ള നടപടി പൂർത്തിയായി. ടെണ്ട‍‍ർ നടപടികളും തുടങ്ങി. മാത്രവുമല്ല കിഫ്ബിയിൽ നിന്ന് 160 കോടി രൂപ ആശുപത്രി നിർമാണത്തിനായി അനുവദിച്ചിട്ടുണ്ടെന്നും ആരോ​ഗ്യ മന്ത്രി പറഞ്ഞു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

Sub Editor

Recent Posts

വോക്‌സ്‌വാഗണിൽ കൂട്ടപ്പിരിച്ചുവിടൽ; 50,000 ജീവനക്കാരെ കൂടി വെട്ടിക്കുറയ്ക്കും

ജർമൻ വാഹന ഭീമനായ വോക്‌സ്‌വാഗൺ ചെലവ് ചുരുക്കൽ പദ്ധതിയുടെ ഭാഗമായി 50,000 തൊഴിലവസരങ്ങൾ കൂടി വെട്ടിക്കുറയ്ക്കും. നേരത്തെ പ്രഖ്യാപിച്ച തൊഴിൽ…

6 hours ago

പണപ്പെരുപ്പം ഉയരുന്നു; സെപ്റ്റംബറിൽ പലിശനിരക്ക് കൂട്ടാൻ ECB

യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) സെപ്റ്റംബanothet ർ 10ന് പലിശനിരക്ക് കാൽ ശതമാനം ഉയർത്തിയേക്കുമെന്ന് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. സെപ്റ്റംബറിലെ…

8 hours ago

പബ്ലിക് ട്രാൻസ്‌പോർട്ട് നിരക്കിൽ ജനുവരി മുതൽ ശരാശരി 15% വർധന

അയർലണ്ടിലെ പൊതുഗതാഗത യാത്രക്കാർക്ക് അധിക ചെലവ് വരുത്തുന്ന പുതിയ നിരക്ക് ഘടനയ്ക്ക് National Transport Authority (NTA) അംഗീകാരം നൽകി.…

1 day ago

ഈ വാരാന്ത്യം ‘Bethlehem Kudumba Unit’ കാണാം വെറും €4-ന്!

അയർലണ്ടിലെ സിനിമാ പ്രേമികൾക്ക് സന്തോഷവാർത്ത; സെപ്റ്റംബർ 5, 6 തീയതികളിലെ National Cinema Weekend-ന്റെ ഭാഗമായി പുതിയ മലയാളം ചിത്രം…

1 day ago

അയർലണ്ടിൽ സിനിമാ പ്രേമികൾക്ക് വമ്പൻ ഓഫർ; വെറും €4-ന് സിനിമ കാണാം!

അയർലണ്ടിലെ സിനിമാ പ്രേമികൾക്ക് സെപ്റ്റംബർ 5, 6 തീയതികളിൽ പ്രത്യേക സിനിമാ വാരാന്ത്യം. National Cinema Weekend-ന്റെ ഭാഗമായി രാജ്യത്തെ…

1 day ago

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ് തീ പിടിച്ചത്. പള്ളാത്തുരുത്തി പാലത്തിന് തെക്കുവശത്താണ് സംഭവം. …

2 days ago