ഈ വർഷം എഞ്ചിനീയർമാരെ നിയമിക്കുന്നതിനുള്ള പദ്ധതികൾ 30 ശതമാനം വെട്ടിക്കുറച്ചതായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് പറഞ്ഞു. കടുത്ത സാമ്പത്തിക മാന്ദ്യം നേരിടാൻ ജീവനക്കാർക്ക് മുന്നറിയിപ്പും സക്കർബർഗ് നൽകിയിട്ടുണ്ട്. സമീപകാല ചരിത്രത്തിൽ ഞങ്ങൾ കണ്ട ഏറ്റവും മോശമായ തകർച്ചയാണ് നേരിടുന്നത് എന്ന് പ്രതിവാര ചോദ്യോത്തര സെഷനിൽ സക്കർബർഗ് ജീവനക്കാരോട് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
2022-ൽ 10,000 പുതിയ എഞ്ചിനീയർമാരെ നിയമിക്കുന്നതിനുള്ള പ്രാരംഭ പദ്ധതി മെറ്റാ ആരംഭിച്ചിരുന്നു. എന്നാൽ കടുത്ത സാമ്പത്തിക മദ്ധ്യം കണക്കിലെടുത്ത് നിയമനങ്ങൾ 6,000 മുതൽ 7,000 വരെ ആക്കി കുറച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം മെറ്റാ നിയമനം താൽക്കാലികമായി നിർത്തിവെച്ചിരുന്നു.
നിയമനം വെട്ടിച്ചുരുക്കിയതിനോടൊപ്പം നിലവിലെ ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കവും ഉണ്ടെന്നാണ് റിപ്പോർട്ട്. പരസ്യ വിൽപ്പനയും ഉപഭോക്തൃ വളർച്ചയും മന്ദഗതിയിലായതിനാൽ ഈ വർഷം കമ്പനിക് ചെലവ് ചുരുക്കേണ്ടത് അത്യാവശ്യമാണ്. എതിരാളികളായ ആപ്പിളിനെയും ഗൂഗിളിനേയും അപേക്ഷിച്ച് മെറ്റായിലെ സ്റ്റോക്ക് വിലയിലെ ഇടിവ് രൂക്ഷമാണ്. അമേരിക്കൻ വിപണികളിലെ മാന്ദ്യം കണക്കിലെടുത്ത് ടെക് കമ്പനികൾ ചെലവ് വെട്ടിക്കുറയ്ക്കാൻ തയ്യാറായിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ കമ്പനിയായ് മെറ്റായ്ക്ക് ഈ വർഷം അതിന്റെ വിപണി മൂല്യത്തിന്റെ പകുതിയോളം നഷ്‌ടപ്പെട്ടു. മുൻനിര അപ്പായ ഫെയ്‌സ്ബുക്കിലെ സജീവ ഉപയോക്താക്കളിൽ വാൻ ഇടിവാണ് ഉണ്ടായത്. അതേസമയം, മെറ്റയുടെ ടിക് ടോക് ശൈലിയിലുള്ള ഹ്രസ്വ വീഡിയോകളായ റീലുകളോടുള്ള ഉപയോക്താക്കളുടെ താൽപ്പര്യം അതിവേഗം വളരുകയാണ്. ആഗോളതലത്തിൽ റീലുകൾക്കായി ഉപയോക്താക്കൾ ചെലവഴിക്കുന്ന സമയം ഇരട്ടിയായിട്ടുണ്ട്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…