ലോകത്തിലെ ഏറ്റവും വിളിപ്പിടിപ്പുള്ള പ്രൊഡക്ഷന്‍ കാറുകളില്‍ ഒന്നാണ് ബുഗാട്ടി ഷിറോണ്‍. ഏകദേശം 25 കോടി രൂപ വില വരുന്ന ബുഗാട്ടിയ്ക്ക് 50 കോടിയുടെ നമ്പര്‍ പ്ലേറ്റ് നല്‍കിയിരിക്കുകയാണ് ദുബായിലെ ഒരു ബിസിനസുകാരന്‍. അതായത്, ദുബായ് ഒന്‍പത് എന്ന ഫാന്‍സി നമ്പറിന് നല്‍കിയത് രണ്ടു ബുഗാട്ടിയുടെ വില.
2015ല്‍ ദുബായിലെ ഇന്ത്യന്‍ ബിസിനസുകാരനായ ബല്‍വിന്ദര്‍ സാഹ്നിയാണ് 2.5 കോടി ദര്‍ഹത്തിന് ഈ നമ്പര്‍ സ്വന്തമാക്കിയത്. എന്നാല്‍, ഈ നമ്പര്‍ ഇപ്പോള്‍ സാഹ്നിയ്ക്ക് തന്നെ സ്വന്തമാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എംഓ വ്ലോഗ്സ് എന്ന യൂട്യൂബ് ചാനലാണ് ഈ കാറിനെ കുറിച്ച് വിശദീകരിച്ച് വീഡിയോ പങ്കുവചിരിക്കുന്നത്.
ബുഗാട്ടി വെയ്റോണിന്‍റെ പിന്‍ഗാമിയാണ് ബുഗാട്ടി ഷിറോണ്‍. ലോകത്തിലെ ഏറ്റവും വേഗമേറിയ പ്രൊഡക്ഷന്‍ കാറാണ് ബുഗാട്ടി വെയ്റോണ്‍. പ്രകടനക്ഷമതയില്‍ ബുഗാട്ടി വെയ്റോണിനെ കടത്തിവെട്ടും ബുഗാട്ടി ഷിറോണെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. പ്രത്യേക എക്സ്ഹോസ്റ്റ്, കാര്‍ബണ്‍ ഫൈബര്‍ ബോഡി എന്നിവയാണ് കാറിന്റെ പ്രത്യേകതകള്‍.
കാറിന്റെ പരമാവധി വേഗം മണിക്കൂറില്‍ 420 കിലോമീറ്ററാണ് പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കാറിനു വേണ്ടത് വെറും 2.5 സെക്കന്‍ഡുകള്‍ മാത്രമാണ്. 200 കിലോമീറ്റർ വേഗം 6.5 സെക്കന്‍ഡിലും 300 കിലോമീറ്റർ വേഗം 13.6 സെക്കന്റുകള്‍കൊണ്ടും ഷിറോൺ കടക്കും.
റെസിഡൻഷ്യൽ പ്രോപ്പർട്ടികളിൽ സോളാർ ഫോട്ടോവോൾട്ടെയ്ക് പാനലുകൾ സ്ഥാപിക്കുന്നതിനുള്ള സ്റ്റേറ്റ് ഗ്രാന്റ് 2026 ൽ ഉടനീളം €1,800 ആയി തുടരുമെന്ന് ഐറിഷ്…
മീത്തിൽ ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ ഗോർമാൻസ്റ്റണിലെ…
ബോളിവുഡ് ഇതിഹാസ താരം ധർമേന്ദ്ര അന്തരിച്ചു. വാര്‍ത്ത സ്ഥിരീകരിച്ച് സംവിധായകൻ കരണ്‍ ജോഹര്‍ ട്വീറ്റ് ചെയ്തു. 89ാം വയസിൽ മുംബൈയിലെ…
ക്യൂബ്സ് എൻ്റർടൈൻമെൻ്റ്സിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച്, പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രം സാഹസ്സികതയുടെ ഒരുപെരുമഴക്കാലം…
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…