ഖത്തറിൽ ചാരപ്രവർത്തനമെന്ന് ആരോപിച്ച് തടവിലായ എട്ട് ഇന്ത്യൻ മുൻ നാവികസേനാ ഉദ്യേഗസ്ഥർക്ക് വധശിക്ഷ വിധിച്ചു. നടപടി ഞെട്ടിപ്പിക്കുന്നതെന്ന് ഇന്ത്യ പ്രതികരിച്ചു. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുന്നതായും ഖത്തറുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും വിദേശമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ വർഷം ഓഗസ്റ്റ് 30ന് അർധരാത്രിയിലാണു ഖത്തർ സുരക്ഷാസേന ഒരു മലയാളിയടക്കം എട്ടുപേരെ അറസ്റ്റ് ചെയ്തത്. ഒക്ടോബർ 3ന് ഇന്ത്യയുടെ കോൺസൽ അധികൃതരുടെ സന്ദർശനത്തിനുശേഷമാണ് 8 പേരും ഏകാന്തതടവിലാണെന്ന വിവരം പുറത്തുവന്നത്.
8 പേരും ഖത്തർ നാവികസേനയെ പരിശീലിപ്പിക്കുന്ന സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. ദോഹയിലെ ഇന്ത്യൻ നയതന്ത ഉദ്യോഗസ്ഥനുമായി മുൻ പരിചയമുണ്ടായിരുന്നുവെന്നും തുടർന്നുണ്ടായ സൗഹൃദസംഭാഷണമാണ് സംശയത്തിലേക്കും അറസ്റ്റിലേക്കും നീണ്ടതെന്നുമാണു വിവരം. പാക്കിസ്ഥാൻ നൽകിയ തെറ്റായ വിവരങ്ങളാണു പ്രശ്നമുണ്ടാക്കിയതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഒരു തനി നാടൻ കോമഡി ഡ്രാമ എന്ന രസാകരമായ ടാഗ് ലൈനോടെ എത്തുന്ന ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടം…
നർമ്മം, പ്രണയം, ഇത്തിരി നില്ലിംഗും ആക്ഷനുമെല്ലാം കോർത്തിണക്കി റൊമാൻ്റിക്ക് കോമഡി ജോണറിൽ ഒരുങ്ങുന്ന അടിപടലംകളി അഭ്യാസം എന്ന ചിത്രത്തിൻ്റെ ആരംഭം…
Anointing Fire bible Convention ( MALAYALAM), ജൂലൈ 25 ശനിയാഴ്ച ഡബ്ലിൻ ബ്യൂമൗണ്ടിലെ Blessed Margaret Ball ദേവാലയത്തിൽ…
ലോക സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച യുദ്ധചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന സ്റ്റീവൻ സ്പിൽബർഗ് സംവിധാനം ചെയ്ത Saving Private Ryan എന്ന…
സൂര്യാ, മമിതാ ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശസ്ത തെലുങ്കു സംവിധായകൻ വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന വിശ്വനാഥൻ ആൻ്റെ സൺസ്…
ദമ്മാം: മിഡിൽ ഈസ്റ്റ് ടാക്കീസിന്റെ ബാനറിൽ പ്രമുഖ വ്യവസായി മുരളി ഊട്ടുകളം നിർമ്മിക്കുന്ന ഗസൽ ഡോക്യൂ ആൽബം ഞാനെഴുതിയ കത്തുകളുടെ …