അബുദാബി: ആഗോളതലത്തില്‍ മനുഷ്യകുലത്തെ പിടിമുറുക്കിയിരിയ്ക്കുകയാണ് കോവിഡ്-19. എന്നാല്‍, വൈറസിനെ അതിജീവിക്കുന്നതില്‍ വന്‍ മുന്നേറ്റം കാഴ്ച വച്ചിരിയ്ക്കുകയാണ് യുഎഇ.
യുഎഇയിലെ രോഗബാധിതരില്‍ 55% പേരും സുഖം പ്രാപിച്ചതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ആഗോള ശരാശരിയേക്കാള്‍ ഉയര്‍ന്ന കണക്കാണ് ഇത്. ലോകത്ത് ആകമാനം 48% പേരാണ് കോവിഡ് മുക്തരാകുന്നത്. എന്നാല്‍ യുഎഇയില്‍ 55% പേര്‍ കോവിഡ് മുക്തരായി. നിലവില്‍ 16,932 പേരാണ് കോവിഡ് ബാധിച്ച് ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
കൊറോണ വൈറസിനെ പൊരുതി തോല്‍പ്പിക്കാനുറച്ചിരിയ്ക്കുക ഈ രാജ്യം. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,996 കോവിഡ് പരിശോധനകളാണ് യുഎഇ നടത്തിയത്. ഇതോടെ രാജ്യം ഇതിനോടകം 25 ലക്ഷം ആളുകളെയാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. വൈറസ് ബാധ കണ്ടെത്താന്‍ രാജ്യത്തുള്ള 90 ലക്ഷം പേരില്‍ കൊറോണ പരിശോധന നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ലോകത്ത് തന്നെ കൊറോണ പരിശോധനയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ.
കൊറോണ പ്രതിരോധത്തിനായി മാസങ്ങളായി അണുനശീകരണമടക്കമുള്ള നടപടികള്‍ യുഎഇയില്‍ ഊര്‍ജ്ജിതമായി നടക്കുകയാണ്. വൈറസിന്‍റെ വ്യാപനവും പ്രത്യാഘാതവും കുറയ്ക്കാന്‍ യുഎഇക്കായിട്ടുണ്ട്. ഒപ്പം രാജ്യത്ത് രോഗവിമുക്തരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. വെള്ളിയാഴ്ച രോഗബാധിതരെക്കാള്‍ കൂടുതലായിരുന്നു രോഗമുക്തരയവരുടെ എണ്ണം.
ആരോഗ്യത്തില്‍ ശ്രദ്ധ പുലര്‍ത്തിയും വ്യക്തിശുചിത്വം പാലിച്ചും ആരോഗ്യ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചും കഴിയണമെന്ന് യുഎഇയിലെ ജനങ്ങളോട് ആരോഗ്യ വിഭാഗം വക്താവ് ഡോ ഫരീദ അല്‍ ഹൊസാനി പറഞ്ഞു.
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…
യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…