തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേയ്ക്കുള്ള (MoH) വനിതാ നഴ്‌സുമാരുടെ ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് വഴി ഇപ്പോള്‍ അപേക്ഷിക്കാം. നഴ്‌സിങ്ങില്‍ ബി.എസ്.സി / പോസ്റ്റ് ബി.എസ്.സി / എം.എസ്.സി / പി.എച്ച്.ഡി വിദ്യാഭ്യാസ യോഗ്യതയും, കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം.
കാര്‍ഡിയോളജി / ER/ ICU/ NICU/ ONCOLOGY/ OT (OR)/ PICU/ ട്രാന്‍സ്പ്ലാന്റ് എന്നീ ഡിപ്പാര്‍ട്‌മെന്റുകളിലേക്കാണ് റിക്രൂട്ട്‌മെന്റ്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നോര്‍ക്കാ റൂട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.norkaroots.orgല്‍ നല്‍കിയിരിക്കുന്ന ലിങ്ക് (https://forms.gle/mBi7ink29sbhv9wE9) വഴി അപേക്ഷിക്കേണ്ടതാണ്. പ്രായപരിധി 35 വയസ്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയ്യതി 2022 ഡിസംബര്‍ 12.
സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ നിയമമനുസരിച്ചുളള ശമ്പളം ലഭിക്കുന്നതാണ്. താമസം, ഭക്ഷണം, വിസ, ടിക്കറ്റ് എന്നിവയും സൗജന്യമാണ്. ജോലിക്കായുള്ള അഭിമുഖം 2022 ഡിസംബര്‍ 20 മുതല്‍ 22 വരെ ഹൈരദാബാദില്‍ നടക്കും. അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി ഉദ്യോഗാര്‍ത്ഥികള്‍ നേരിട്ട് ഹൈദരാബാദില്‍ എത്തിച്ചേരേണ്ടതാണ്. ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ പിന്നീടുള്ള ഇന്റര്‍വ്യൂവിന്റെ തീയതിയും സ്ഥലവും ഉള്‍പ്പെടെയുള്ള വിശദ വിവരങ്ങള്‍ അറിയിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്ട്‌സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ നമ്പര്‍ 1800 425 3939 (ഇന്ത്യയില്‍ നിന്നും), +91- 8802 012345 ( വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വ്വീസ്).
2026 മാർച്ച് 8-ന് WMF വുമൺസ് ഫോറം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെബിനാർ, അന്താരാഷ്ട്ര വനിതാദിനത്തിന് കരുത്തുറ്റ സന്ദേശമായി. സ്ത്രീകളുടെ…
പണപ്പെരുപ്പ മുന്നറിയിപ്പിനെത്തുടർന്ന് , അടുത്തയാഴ്ച പലിശ നിരക്ക് ഉയർത്തുമെന്ന് ഓസ്‌ട്രേലിയയുടെ കേന്ദ്ര ബാങ്കിനോട് വെസ്റ്റ്പാക്, നാഷണൽ ഓസ്‌ട്രേലിയ ബാങ്ക്, കോമൺവെൽത്ത്…
ഐറിഷ് പൗരന്മാരെ സഹായിക്കുന്നതിനായി ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ സർക്കാർ ചാർട്ടർ വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് ഡബ്ലിനിൽ എത്തിച്ചേരും.അബുദാബിയിൽ നിന്ന് 217…
Join us for a special evening honouring the life and legacy of Scientology founder Mr.…
കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…
താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…