മനാമ: കൊറോണ വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായുള്ള വാക്സിന്‍ പരീക്ഷണത്തില്‍ പങ്കാളിയായി ബഹ്‌റൈന്‍ കിരീടാവകാശി. ബഹ്‌റൈന്‍ കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറും ഒന്നാം ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഹമദാണ് വാക്സിന്‍ പരീക്ഷണത്തില്‍ പങ്കാളിയായത്.
COVID 19 വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണത്തില്‍ പങ്കെടുത്ത തന്‍റെ ചിത്രം ഷെയ്ഖ് തന്നെയാണ് പങ്കുവച്ചത്. ‘നമ്മള്‍ ഒന്നാണ്’ എന്ന് കുറിച്ചുക്കൊണ്ടാണ് അദ്ദേഹം മാസ്ക് ധരിച്ച തന്‍റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. മൂന്നാഴ്ച മുന്‍പാണ് ചൈന വികസിപ്പിച്ചെടുത്ത സിനോഫാം വാക്സിന്‍റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം ബഹ്‌റൈനില്‍ ആരംഭിച്ചത്. ബഹ്റൈന്‍ ഇന്‍റര്‍നാഷണല്‍ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന വാക്സിന്‍ പരീക്ഷണത്തില്‍ 6000 പേരാണ് പങ്കാളികളായത്.
ബഹ്റൈന്‍ ധനകാര്യ മന്ത്രി ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഖലീഫ അല്‍ ഖലീഫ, ആരോഗ്യ വകുപ്പ് മന്ത്രി ഫെയ്ഖ് അല്‍ സാലിഹ്, ജല– വൈദുതി മന്ത്രി വയില്‍ അല്‍ മുബാറക്, ആരോഗ്യ സുപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍ ലഫ്. കേണല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഒസാമ അല്‍ ആബ് സി, കിങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ കമാൻഡർ മേജര്‍ ജനറല്‍ ഡോ. ഷെയ്ഖ് സല്‍മാന്‍ ബിന്‍ ആത്തിയത്തല്ല അല്‍ ഖലീഫ തുടങ്ങിയ പ്രമുഖരും വാക്സീന്‍ പരീക്ഷണത്തില് ഇതിനകം പങ്കെടുത്തിട്ടുണ്ട്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…