ദുബായ്: ഡേറ്റിംഗ് ആപ്പിലൂടെ വിദേശ സഞ്ചാരികളെ കുടുക്കി പണം കൊള്ളയടിച്ച സംഭവത്തിൽ സ്ത്രീക്ക് അഞ്ചുവർഷം തടവുശിക്ഷ വിധിച്ച് കോടതി. നൈജീരിയൻ സ്വദേശിയായ 32കാരിക്കാണ് ദുബായ് കോടതി ശിക്ഷ വിധിച്ചത്. ഡേറ്റിംഗ് ആപ്പിലൂടെ ആളുകളെ പറ്റിച്ച് വിളിച്ചു വരുത്തി കത്തിമുനയിൽ പണം തട്ടിയെടുക്കലായിരുന്നു രീതി. ഇതിനൊപ്പം ഇവരുടെ നഗ്ന വീഡിയോകളും പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.ഇവരുടെ തട്ടിപ്പിനിരയായ സ്പാനിഷുകാരനായ ഒരു ടൂറിസ്റ്റിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്.
കഴിഞ്ഞ ഡിസംബറിലാണ് സ്പാനിഷ് വിദേശി ഇവരുടെ തട്ടിപ്പിനിരയായത്. ഡേറ്റിംഗ് ആപ്പ് വഴി ബ്രസീലിയൻ സ്വദേശി എന്ന് പരിചയപ്പെടുത്തിയാണ് യുവതി ഇയാളെ അപ്പാർട്മെന്റിലേക്ക് വിളിച്ചുവരുത്തിയത് എന്നാണ് ഇയാൾ പറഞ്ഞത്. അവിടെയെത്തിയപ്പോൾ നൈജീരിയൻ സ്വദേശികളായ മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരും ചേർന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തി മർദ്ദിക്കാൻ തുടങ്ങി. ഇയാളുടെ ക്രെഡിറ്റ് കാർഡ് കൈവശപ്പെടുത്തി 19552 ദിർഹത്തിന് ഷോപ്പിംഗും നടത്തി.
‘ഞാൻ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അവരെന്നെ നഗ്നനാക്കി മർദ്ദിച്ചു. സംഭവം മുഴുവൻ വീഡിയോയിൽ പകർത്തുകയും ചെയ്തു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ക്രെഡിറ്റ് കാർഡ് കൈവശപ്പെടുത്തി. പൊലീസിനെ സമീപിച്ചാൽ ഞാന് സ്ത്രീയെ ആക്രമിച്ചു എന്ന് പരാതി നൽകുമെന്നും പറഞ്ഞു’ എന്നായിരുന്നു ഇരയാക്കപ്പെട്ടയാളുടെ വാക്കുകൾ. അതിക്രമത്തിന് ശേഷം ഒരുദിവസം മുഴുവൻ അപ്പാർട്മെന്റിൽ പൂട്ടിയിട്ടു. അടുത്തദിവസമാണ് മോചിപ്പിച്ചതെന്നും ഇയാൾ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ഇയാൾ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
അറസ്റ്റിലായ യുവതി കുറ്റം സമ്മതിക്കുകയും ചെയ്തു. ഭീഷണി, കൊള്ള, അക്രമം തുടങ്ങി വിവിധ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. ഇരയുടെ ക്രെഡിറ്റ് കാർഡിൽ നിന്നും തട്ടിയെടുത്ത തുക തിരികെ നൽകണമെന്നും ഉത്തരവിട്ടിട്ടുണ്ട്.
അയർലണ്ട് ഉൾപ്പെടെയുള്ള യൂറോപ്യൻ തൊഴിൽവിപണിയിലും ശ്രദ്ധ നേടുന്ന നിർണായക നീക്കവുമായി ബ്രിട്ടീഷ് ബാങ്കിങ് ഗ്രൂപ്പായ ബാർക്ലേസ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI),…
അയർലൻഡിലെ മലയാളി സമൂഹത്തിന് അഭിമാനമായി ബാഡ്മിന്റൺ താരം ഹന്ന ഷോച്ചൻ. 2026-ൽ സെനഗലിലെ ഡാക്കറിൽ നടക്കുന്ന യൂത്ത് ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ…
അയർലണ്ടിലെ വായുവിന്റെ ഗുണനിലവാരം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും, വായുമലിനീകരണം ഇപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതായി പരിസ്ഥിതി സംരക്ഷണ…
ഡാളസ് (ടെക്സസ്): ഹിന്ദു സ്വയംസേവക് സംഘ് ഡാളസ് ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ 'വിജയദശമി ഉത്സവം 2026' ഒക്ടോബർ 24 ശനിയാഴ്ച ആഘോഷിക്കുന്നു.…
ഡാളസ്: വടക്കൻ ടെക്സസിൽ 2026-ലെ മിഡ്ടേം തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് (Early Voting) ഇന്ന് (ഒക്ടോബര് 19 നു) ആരംഭിച്ചതോടെ…
നെയ്റോബി: യേശുവിനെ കാണാമെന്ന പേരിൽ അനുയായികളുടെ കുട്ടികളെ നിർബന്ധിതമായി പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കെനിയൻ ക്രൈസ്തവ കൾട്ട് (സെറ്റ്) നേതാവ് പോൾ…