മാറ്റ് ഡാമനും ബെന്‍ അഫ്‌ലക്കിന്റെയും പുതിയ സിനിമ അയര്‍ലണ്ടില്‍ തുടങ്ങി

അയര്‍ലണ്ട്: മാറ്റ് ഡാമണ്‍, ബെന്‍ അഫ്‌ലെകിന്റെയും ഏറ്റവും പുതിയ ചിത്രമായ ദ ലാസ്റ്റ് ഡ്യൂവല്‍ എന്ന സിനിമ ബ്രേ, കോ വിക്ടോ എന്നിവടങ്ങളില്‍ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തില്‍ സൂപ്പര്‍സ്റ്റാര്‍ ഡാമണ്‍ പ്രധാന കഥാപാത്രത്തിനെ അവതരിപ്പിക്കുന്നു. ഇതിപ്പോള്‍ രണ്ടാം തവണയാണ് സൂപ്പര്‍സ്റ്റാര്‍ അയര്‍ലണ്ടില്‍ ചിത്രീകരണത്തിനായി എത്തുന്നത്. റഡ്‌ലി സ്‌കോട്ട് സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രത്തിലും ബെന്‍ അഫ്‌ലെക് അഭിനയിക്കുന്നുണ്ട്. അത് കോവിഡിന്റെ പശ്ചാത്തലത്തില്‍ മാസങ്ങളായി നിറുത്തു വച്ചിരിക്കുകയാണ്.

സിനിമ ഏതാണ്ട് ആറുമുതല്‍ എട്ട് ആഴ്ചവരെ ചിത്രികരിക്കാനാണ് സംവിധായകന്റെ തീരുമാനം. ആര്‍ഡ്‌മോര്‍ സ്റ്റുഡിയോയിലാണ് ചിത്രീകരണത്തിന്റെ ഏറിയ പങ്കും നടക്കുന്നത്. എതാണ്ട് ഡസന്‍ കണക്കിന് ചിത്രീകരണ തൊഴിലാളികള്‍ ഈ സിനിമയ്്ക് വേണ്ടി സെറ്റില്‍ ജോലി ചെയ്യുന്നുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പരിപൂര്‍ണ്ണമായ നിയന്ത്രണത്തോടെ മാത്രമാണ് ചിത്രീകരണം തുടരുന്നത്. ഈ വര്‍ഷം നേരത്തെ കാസ്റ്റിങ് കോള്‍ ചെയ്ത് ചിത്രീകരണം തുടര്‍ച്ച ചിത്രത്തിന്റെ ഏതാനും ഭാഗങ്ങള്‍ എക്ട്രകളായി ഈ ഷൂട്ടിങ് ഷെഡ്യൂളില്‍ ഉള്‍പ്പെടുന്നുണ്ട്. ഈവര്‍ഷം തുടക്കത്തില്‍ തന്നെ ലോക്ഡൗണ്‍ കാലഘട്ടത്തിലെ ഒരു സിനിമയില്‍ മാറ്റ് ഡാമണ്‍ അഭിനയിച്ചിരുന്നു.

”ഇത് അവിശ്വസനീയമാണ്. ഞങ്ങള്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണിത്. അയര്‍ലണ്ടിനെക്കുറിച്ച് ഡാമന്റെ അഭിപ്രായം ഇതായിരുന്നു. ”ലോകത്തില്‍ ഇപ്പോള്‍ നടക്കുന്നത് ഭയാനകമാണെന്ന് വ്യക്തമാണ്, പക്ഷേ ഈ ലോക്ഡൗണ്‍ കാലഘട്ടത്തില്‍ എനിക്ക് എന്റെ മുഴുവന്‍ കുടുംബത്തെയും കുറെ കാലത്തിന് ശേഷം ഒരുമിച്ച് ലഭിച്ചു; എട്ട് ആഴ്ചയോളം സ്‌കൂള്‍ ഇല്ലാത്തതിനാല്‍ എന്റെ കുട്ടികളോടൊപ്പം ഞാനുമുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Newsdesk

Recent Posts

പബ്ലിക് ട്രാൻസ്‌പോർട്ട് നിരക്കിൽ ജനുവരി മുതൽ ശരാശരി 15% വർധന

അയർലണ്ടിലെ പൊതുഗതാഗത യാത്രക്കാർക്ക് അധിക ചെലവ് വരുത്തുന്ന പുതിയ നിരക്ക് ഘടനയ്ക്ക് National Transport Authority (NTA) അംഗീകാരം നൽകി.…

17 mins ago

ഈ വാരാന്ത്യം ‘Bethlehem Kudumba Unit’ കാണാം വെറും €4-ന്!

അയർലണ്ടിലെ സിനിമാ പ്രേമികൾക്ക് സന്തോഷവാർത്ത; സെപ്റ്റംബർ 5, 6 തീയതികളിലെ National Cinema Weekend-ന്റെ ഭാഗമായി പുതിയ മലയാളം ചിത്രം…

2 hours ago

അയർലണ്ടിൽ സിനിമാ പ്രേമികൾക്ക് വമ്പൻ ഓഫർ; വെറും €4-ന് സിനിമ കാണാം!

അയർലണ്ടിലെ സിനിമാ പ്രേമികൾക്ക് സെപ്റ്റംബർ 5, 6 തീയതികളിൽ പ്രത്യേക സിനിമാ വാരാന്ത്യം. National Cinema Weekend-ന്റെ ഭാഗമായി രാജ്യത്തെ…

3 hours ago

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ് തീ പിടിച്ചത്. പള്ളാത്തുരുത്തി പാലത്തിന് തെക്കുവശത്താണ് സംഭവം. …

20 hours ago

ഡ്രൈവിങ് ടെസ്റ്റിൽ മോട്ടോർവേ പരിശീലനം ഉൾപ്പെടുത്തണമെന്ന് റോഡ് സുരക്ഷാ മന്ത്രി

അയർലണ്ടിലെ ഡ്രൈവിങ് ടെസ്റ്റിൽ മോട്ടോർവേയിലൂടെയുള്ള ഡ്രൈവിങ് പരിശീലനം ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് റോഡ് സുരക്ഷാ മന്ത്രി സീൻ കാനി. യഥാർത്ഥ മോട്ടോർവേ…

22 hours ago

യൂറോപ്പിൽ ഭവന നിർമാണത്തിൽ അയർലണ്ട് ഒന്നാമത്; എങ്കിലും 4 ലക്ഷം വീടുകളുടെ കുറവ്

ഒരു വർഷത്തിൽ 1,000 പേർക്ക് 7.2 വീടുകൾ; എന്നാൽ ഒരു ദശാബ്ദത്തിലേറെ നീണ്ട ഭവന ക്ഷാമം ഇപ്പോഴും വെല്ലുവിളി ജനസംഖ്യാനുപാതത്തിൽ…

1 day ago