Categories: Gulf

ഗള്‍ഫ് രാജ്യങ്ങളിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

ദുബായ്: ഗള്‍ഫ് രാജ്യങ്ങളിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. യു.എ.ഇയിലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. യു.എ.ഇ ആരോഗ്യ മന്ത്രാലയമാണ് രാജ്യത്ത് ഒരാള്‍ക്ക് കൊറോണ ബാധിച്ചതായി ഔദ്യോഗികമായി അറിയിച്ചത്.

132 പേരാണ് ഇതുവരെ കൊറോണ വൈറസ് ബാധയില്‍ ചൈനയില്‍ മരണപ്പെട്ടത്. സെന്‍ട്രല്‍ ഹുബൈ പ്രവിശ്യയിലാണ് പുതുതായി 25 പേര്‍കൂടി മരണപ്പെട്ടത്. 840 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും അധികൃതര്‍ സ്ഥരീകരിച്ചു. ഇതോടെ ചൈനയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 5300 ആയി.

17 രാജ്യങ്ങളിലാണ് ഇതുവരെ കൊറോണ വൈറസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം ചൈനയൊഴികെയുള്ള രാജ്യങ്ങളില്‍ ഇതുവരെ കൊറോണ മൂലം മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജര്‍മ്മനി, ജപ്പാന്‍, തായ്‌ലാന്‍ഡ്, ദക്ഷിണകൊറിയ, ആസ്ത്രേലിയ, വിയറ്റ്‌നാം, സിങ്കപ്പൂര്‍, ഹോങ്കോങ്, ഫിലിപ്പീന്‍സ്, യു.എസ്, എന്നീ രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ ഇതുവരെ കൊറോണ ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ചൈനയില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തിയവരെ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നിരീക്ഷിച്ചു വരുന്നുണ്ട്.

കൊറോണ ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്ത വുഹാനില്‍ 50 മില്യണ്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. മറ്റ് നഗരങ്ങളിലേക്കും രാജ്യങ്ങളിലേക്കും വ്യാപിച്ചു കൊണ്ടിരിക്കുന്ന വൈറസ് ബാധ തടയാനുള്ള തീവ്രശ്രമത്തിലാണ് അധികൃതര്‍. അതേ സമയം മറ്റു രാജ്യക്കര്‍ തങ്ങളുടെ പൗരന്മാരെ ചൈനയില്‍ നിന്നും ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി ചൈന രംഗത്തെത്തിയിട്ടുണ്ട്.

കൊറോണ വൈറസ് ബാധിച്ചവരുടെ മരണം ക്രമാതീതമായി കൂടുന്ന സാഹചര്യത്തില്‍ വൈറസ് ബാധ നിയന്ത്രണവിധേയമാക്കാന്‍ പുതിയ നീക്കവുമായി ആസ്ട്രേലിയ രംഗത്തെത്തിയിട്ടുണ്ട്. കൊറോണ വൈറസിനെ പുനസൃഷ്ടിച്ച് അതിന്റെ വിവിധ ജെനിറ്റിക് കോഡുകള്‍ ലോകാരോഗ്യ സംഘടനയ്ക്ക് കൈമാറാനാണ് ആസ്ട്രേലിയന്‍ മെഡിക്കല്‍ വിദഗ്ധരുടെ തീരുമാനം.

Newsdesk

Recent Posts

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

17 hours ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

17 hours ago

ഡാളസ്സിന് സമീപം ഫോർണിയിൽ വാഹനാപകടം; ഒരാൾ മരിച്ചു

ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…

17 hours ago

സാൻജോയുടെ മരണത്തിൽ ദുരൂഹത; സംശയ നിഴലിൽ ഭാര്യയും ആൺ സുഹൃത്തും

ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…

19 hours ago

അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് AI കമ്പനി Anthropic

യുഎസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കമ്പനിയായ ആന്ത്രോപിക് അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.2024-ൽ കമ്പനി ഡബ്ലിനിൽ…

21 hours ago

യു.എസ് സർവകലാശാലയിൽ വെടിവെപ്പ്; അക്രമിയെ വിദ്യാർത്ഥികൾ വധിച്ചു, ഭീകരാക്രമണമെന്ന് എഫ്.ബി.ഐ

വർജീനിയ: അമേരിക്കയിലെ വർജീനിയയിലുള്ള ഓൾഡ് ഡൊമിനിയൻ യൂണിവേഴ്‌സിറ്റിയിൽ വ്യാഴാഴ്ച രാവിലെ നടന്ന വെടിവെപ്പിൽ അധ്യാപകൻ കൊല്ലപ്പെട്ടു. വിദ്യാർത്ഥികൾ ചേർന്ന് കീഴ്പ്പെടുത്തിയ…

22 hours ago