അബുദാബി: ആഗസ്റ്റ് 21 മുതല്‍ നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് കോവിഡ് 19 പി സി ആര്‍ പരിശോധനാ നെഗറ്റീവ് ഫലം നിര്‍ബന്ധമാക്കി. എയര്‍ ഇന്ത്യാ എക്സ്പ്രസ്സാണ് ഇക്കാര്യം അറിയിച്ചത്,അബുദാബി,ഷാര്‍ജാ വിമാനത്താവളങ്ങളില്‍ നിന്നും യാത്ര ചെയ്യുന്നവര്‍ക്കാണ് ഇത് നിര്‍ബന്ധമാക്കിയിരിക്കുന്നത്.
അബുദാബിയില്‍ നിന്നും യാത്ര തിരിക്കുന്നവര്‍ക്ക് 96 മണിക്കൂറിനുള്ളില്‍ ലഭിച്ചതാവണം ഫലം എന്നാല്‍ ഷാര്‍ജയില്‍ നിന്നും യാത്ര തിരിക്കുന്നവര്‍ക്ക് 48 മണിക്കൂറിനുള്ളില്‍
ലഭിച്ച പരിശോധനാ ഫലം നിര്‍ബന്ധമാണ്.
അതേസമയം ദുബായിലേക്ക് തിരികെ വരുന്നവര്‍ ജനറല്‍ ഡയറക്ട്രേറ്റ് ഓഫ് റെസിഡന്‍സി ആന്‍റ് ഫോറിനേഴ്സ് അഫയെഴ്സ് ദുബായ് വെബ്സൈറ്റില്‍ എന്ട്രി പെര്‍മിറ്റിന് അപേക്ഷിക്കുകയും വേണം. അംഗീകൃത കേന്ദ്രത്തില്‍ നിന്നുള്ള കോവിഡ് പിസിആര്‍ നെഗറ്റീവ് പരിശോധനാ ഫലത്തിന്‍റെ സര്‍ട്ടിഫിക്കറ്റ് കരുതണം. കോവിഡ് 19 ഡി.എക്സ്.ബി സ്മാര്‍ട്ട് ആപ്പ്ഉണ്ടായിരിക്കണം,നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റെയ്ന്‍ ആവശ്യമില്ല.
കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനുള്ള യുഎഇ ഭരണകൂടത്തിന്റെ നടപടികളുടെ ഭാഗമായാണ് ഈ നിര്‍ദ്ദേശം,
കോവിഡ് വ്യാപനത്തെ നിയന്ത്രിച്ച് സാധാരണ ജീവിതത്തിലേക്ക് എത്രയും വേഗത്തില്‍ മടങ്ങി പോകുന്നതിനാണ് യുഎഇ ഭരണകൂടം തയ്യാറെടുക്കുന്നത്.സ്വദേശികളും വിദേശികളും കോവിഡിനെ പ്രതിരോധിക്കുന്നതിനായി യുഎഇ ആരോഗ്യമന്ത്രാലയം പുറപ്പെടുവിക്കുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം എന്നും ഭരണകൂടം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…