ദുബായ്: ഖിസൈസിലെ റസ്റ്ററന്റിൽ പാചക വാതകം ചോർന്നതിനെ തുടർന്ന് വൻ സ്ഫോടനം. ആർക്കും പരുക്കില്ല. റസ്റ്ററന്റിനും തൊട്ടടുത്തെ ഒരു ഫാർമസി, ബ്യൂട്ടി സലൂൺ, മൂന്ന് കാറുകൾ എന്നിവയ്ക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചതായി ഖിസൈസ് പൊലീസ് സ്റ്റേഷൻ ആക്ടിങ് ഡയറക്ടർ ബ്രി.അബ്ദുൽ ഹാലിം അൽ ഹാഷിമി പറഞ്ഞു.
ഇന്ന് പുലർച്ചെ നാലിന് ഡമാസ്കസ് സ്ട്രീറ്റിലെ റസ്റ്ററന്റിലായിരുന്നു സംഭവം. സ്ഫോടനമുണ്ടായ സമയത്ത് റസ്റ്ററന്റ് അടച്ചിട്ടിരിക്കുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ ദുബായ് പൊലീസ് പട്രോൾ സംഘം ദുബായ് സിവിൽ ഡിഫൻസിനോടൊപ്പം രക്ഷാ പ്രവർത്തനം നടത്തി. റസ്റ്ററന്റ് സ്ഥിതി ചെയ്തിരുന്ന ഇരുനില കെട്ടിടത്തിൽ നിന്ന് താമസക്കാരെയെല്ലാം ഒഴിപ്പിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വാതക ചോർച്ചയാണ് സ്ഫോടനത്തിന് കാരണമെന്ന് കണ്ടെത്തിയതെന്ന് ബ്രി.അൽ ഹാഷിമി പറഞ്ഞു. ഫൊറൻസിക് ആൻഡ് ക്രിമിനോളജി വിഭാഗം കൂടുതൽ അന്വേഷണം നടത്തിവരുന്നു. കൃത്യസമയത്ത് അറ്റകുറ്റപ്പണികൾ നടത്തി സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് അറിയിച്ചു.
ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…
സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്‌നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ…
നല്ലൊരു ഇടവേളക്കു ശേഷം സുരാജ് വെഞ്ഞാറമൂട് മുഴുനീള ഹ്യൂമർകഥാപാത്രത്തെ അവതരിപ്പിക്കുന്ന റൺ മാമാ റൺ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ…
അയർലണ്ടിലുടനീളം ഇൻഫ്ലുവൻസ കേസുകളും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ വൈറസ് പടരാതിരിക്കാൻ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഏതൊരാളും വീട്ടിൽ തന്നെ…
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിജീവിതയുടെ അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ശ്രമിച്ചെന്ന ആരോപണത്തിൽ തെളിവില്ലെന്ന്…
ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ ബോണ്ടി ബീച്ചിൽ രണ്ടുപേർ ചേർന്നു നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ജൂത…