Gulf

യുഎഇയിൽ ജനിക്കുന്ന പ്രവാസി കുട്ടികൾക്ക് 120 ദിവസത്തിനകം താമസ വീസ എടുക്കണം

യുഎഇയിൽ പിറക്കുന്ന പ്രവാസി കുട്ടികൾക്ക് 120 ദിവസത്തിനകം താമസ വീസ എടുക്കണം. ജനിച്ച ദിവസം മുതലാണ് 120 ദിവസം കണക്കാക്കുകയെന്നു ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. നിശ്ചിത ദിവസത്തിനകം വീസയെടുത്തില്ലെങ്കിൽ പിഴ നൽകേണ്ടി വരും. സ്വകാര്യ, ഫ്രീ സോൺ മേഖലകളിൽ ജോലി ചെയ്യുന്നവരുടെ നവജാത ശിശുക്കളുടെ വീസയക്കൊപ്പം എമിറേറ്റ്സ് ഐഡിക്കും അപേക്ഷിക്കണം.

കുഞ്ഞുങ്ങൾക്ക് വീസ ലഭിക്കാൻ എമിറേറ്റ്സ് ഐഡി കാർഡോ വീസയ്ക്കു ഫീസ് അടച്ച രസീതോ നൽകണം. കുഞ്ഞിന്റെ പാസ്പോർട്ടിന് കുറഞ്ഞത് 6 മാസം കാലാവധി നിർബന്ധമാണ്. സ്പോൺസറുടെ പാസ്പോർട്ട് പകർപ്പും സാലറി സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം വയ്ക്കണം. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിനു പുറമേ കളർ ഫോട്ടോയും മാതാപിതാക്കളുടെ എമിറേറ്റ്സ് ഐഡി കോപ്പിയും നൽകണം. കൂടാതെ കെട്ടിട വാടക കരാർ, തൊഴിൽ കരാർ, മെഡിക്കൽ ഇൻഷുറൻസ്, മാതാവിന്റെ പാസ്പോർട്ട് എന്നിവയുടെ പകർപ്പുകളും സമർപ്പിക്കണം.

വീസ പ്രക്രിയകൾ പൂർത്തിയാക്കാൻ അതോറിറ്റിയുടെ www.icp.gov.ae വെബ്സൈറ്റും UAEICP ആപ്പും ഉപയോഗിക്കാം. അതോറിറ്റിയുടെ ഹാപ്പിനസ് സെന്ററുകളിലും അംഗീകൃത ടൈപ്പിങ് ഓഫിസുകൾ വഴിയും അപേക്ഷിക്കാം.അപേക്ഷിക്കുമ്പോൾ സ്പോൺസറുടെ വീസ കാലാവധിയുള്ളതായിരിക്കണം എന്നതാണ് പ്രധാന വ്യവസ്ഥ. കുട്ടിയുടെ വീസ പ്രക്രിയകൾ പൂർത്തിയാക്കാൻ വൈകിപ്പിച്ചതിനു പിഴയുണ്ടെങ്കിൽ ആദ്യം അതടയ്ക്കണം. തുടർന്നാണ് പുതിയ വീസ നടപടികൾ ആരംഭിക്കുക. സമർപ്പിച്ച ഓൺലൈൻ അപേക്ഷകളിൽ അപാകതകളോ അനുബന്ധ രേഖകളുടെ അഭാവമോ ഉണ്ടെങ്കിൽ 30 ദിവസത്തിനകം ക്രമപ്പെടുത്തി സമർപ്പിക്കണം. 30 ദിവസം കഴിഞ്ഞിട്ടും തുടർനടപടികൾ സ്വീകരിച്ചിട്ടില്ലെങ്കിൽ അപേക്ഷ റദ്ദാകും.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU

Newsdesk

Share
Published by
Newsdesk

Recent Posts

HSE സ്റ്റാഫിംഗ് കരാർ തർക്കം; ലേബർ കോടതിയിലേക്ക് മാറ്റണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ

എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…

20 hours ago

വർണ്ണശബളമായ ചടങ്ങിലൂടെ സമ്മർ ഇൻ ബെത് ലഹേം റീ-റിലീസ് ട്രയിലർ പ്രകാശനം ചെയ്തു

ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…

22 hours ago

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; വിവിധ കൗണ്ടികളിൽ യെല്ലോ അലേർട്ട്

ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…

23 hours ago

വീരമണികണ്ഠൻ 3D ചിത്രം ആരംഭിച്ചു

വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ   മഹേഷ് കേശവ്,  സജി എസ് മംഗലത്ത് എന്നിവർ  സംവിധാനം…

1 day ago

ഷാജി കൈലാസിൻ്റെവരവ്ഫുൾ പായ്ക്കപ്പ്

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…

2 days ago

അയർലണ്ടിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടി നിരക്കുകൾ 7.5% വർദ്ധിച്ചു

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…

2 days ago