ഫാസ്റ്റ് 5 ഡ്രോയുടെ ഒന്നാം സമ്മാനം തേടിയെത്തിയത് പ്രവാസിയായ ഇന്ത്യക്കാരനെ. ദുബായിൽ ജോലി ചെയ്യുന്ന ഉത്തർ പ്രദേശ് സ്വദേശി മുഹമ്മദ് ആദിൽ ഖാനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ലോട്ടറി പുറത്തിറങ്ങിയ ശേഷം നടക്കുന്ന ആദ്യ നറുക്കെടുപ്പിൽ തന്നെ ഒന്നാം സമ്മാനം നേടിയിരിക്കുകയാണ് ആർകിടെക്ടായ ആദിൽ.
ദുബായിലെ റിയൽ എസ്റ്റേറ്റ് കമ്പനിയിൽ ഇന്റീരിയർ ഡിസൈൻ കൺസൾട്ടന്റായി പ്രവർത്തിക്കുന്ന ആദിൽ 25 വർഷത്തെ ഭാഗ്യം വന്നെത്തിയതിന്റെ അമ്പരപ്പിലാണ്. ഫാസ്റ്റ് 5 ഡ്രോയുടെ ഒന്നാം സമ്മാനം മറ്റ് ലോട്ടറികളിൽ നിന്ന് വ്യത്യസ്തമാണ്. ഒരുമിച്ച് ഒരു തുക ഒന്നാം സമ്മാനമായി നൽകാതെ 25 വർഷക്കാലം പ്രതിമാസം 25,000 ദിർഹം, കൃത്യമായി പറഞ്ഞാൽ 559,822 ലക്ഷം രൂപ നൽകുന്നതാണ് രീതി.
ലഖ്നെ അസംഗർ സ്വദേശിയായ മുഹമ്മദ് ആദിൽ ഖാൻ 2018 ലാണ് ദുബായിൽ എത്തുന്നത്. കൊവിഡിനെ തുടർന്ന് സഹോദരൻ മരണമടഞ്ഞതോടെ കുടുംബത്തിന്റെ ചെലവുകളെല്ലാം ഒറ്റയ്ക്ക് നോക്കി നടത്തിയിരുന്നത് ആദിലായിരുന്നു. “ഇത്രനാൾ യുഎഇയിൽ ഒറ്റയ്ക്കായിരുന്നു താമസം. പണമില്ലാത്തതിനാൽ കുടുംബത്തെ ഒപ്പം കൂട്ടാൻ സാധിച്ചിരുന്നില്ല. ഇനി കുടുംബത്തെ ഒപ്പം കൂട്ടണം’- ആദിൽ പറഞ്ഞു. ലോട്ടറിയടിച്ച വിവരം കുടുംബത്തെ അറിയിച്ചപ്പോൾ അവർ വിശ്വസിക്കുന്നുണ്ടായിരുന്നില്ല എന്നും ആദിൽ പറഞ്ഞു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…