Categories: Gulf

ഈ വർഷത്തെ ഹജ്ജ് കർമത്തിന് 160 രാജ്യങ്ങളിൽനിന്നുള്ളവരെ തെരഞ്ഞെടുത്തു

ഈ വർഷത്തെ ഹജ്ജ് കർമത്തിന് 160 രാജ്യങ്ങളിൽനിന്നുള്ളവരെ തെരഞ്ഞെടുത്തു. സൗദിയിലെ ഹജ്ജ് ഉംറ സഹമന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മിഷാത്താണ് ഇക്കാര്യം വ്യക്തമാക്കിയത്. തീർത്ഥാടകരെ തെരഞ്ഞെടുക്കുന്നതിൽ ആർക്കും ഒരു മുൻഗണനയും നൽകിയിട്ടില്ലെന്നും എല്ലാം മന്ത്രാലയം ഓൺലൈനിലൂടെയാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. സൗദി ആരോഗ്യ മന്ത്രാലയം സ്വീകരിച്ച ആരോഗ്യമാനദണ്ഡങ്ങൾ അടിസ്ഥാനപ്പെടുത്തിയായിരുന്നു തെരഞ്ഞെടുപ്പ്.

ഹാജിമാർക്ക് പൂർണ സുരക്ഷിതത്വത്തോടെ ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കുന്നതിനുള്ള എല്ലാ നടപടികളും മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട തീർത്ഥാടകർ ഹജ്ജിനുമുമ്പായി ഹോം ക്വറന്റീൻ പൂർത്തിയാക്കുന്നതിന് ഇലക്‌ട്രോണിക് ബാൻഡുകൾ ധരിക്കാൻ നിർദേശിച്ചിട്ടണ്ട്. ദുൽഹജ്ജ് മാസം നാലുമുതൽ എട്ടുവരെയുള്ള ദിവസങ്ങളിൽ മക്കയിലെ അവരുടെ മുറികളിൽ ക്വറന്റീനിൽ കഴിയുന്നതിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഹജ്ജ് കർമത്തിനുള്ള തെരഞ്ഞെടുപ്പിൽ യാതൊരു കൃത്രിമവും ഉണ്ടായിട്ടില്ലെന്നും എല്ലാം സുതാര്യമാണെന്നും തിരഞ്ഞെടുക്കപ്പെട്ട ഹജ്ജ് തീർഥാടകാരിൽ 70 ശതമാനവും സൗദിയിൽ താമസിക്കുന്ന വിദേശികളാണെന്നും ഹജ്ജ് ഉംറ വിഭാഗം മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബെൻതിനും വ്യക്തമാക്കി. ഈ വർഷത്തെ ഹജ്ജ് കർമത്തിൽ റോയൽ കോർട്ടിൽനിന്നോ സർക്കാർ വിഭാഗങ്ങളിൽനിന്നോ ഒരു ഉദ്യോഗസ്ഥനും ഉണ്ടാവില്ല. മൊത്തം തീർഥാടകാരിൽ 30 ശതമാനം മാത്രമേ സ്വദേശികൾ ഉള്ളൂവെന്നും അദ്ദേഹം അറിയിച്ചു.

ഓരോ വർഷവും ശരാശരി 30 ലക്ഷം തീർത്ഥാടകർ ഹജ്ജ് കർമം പൂർത്തിയാക്കുന്ന സ്ഥാനത്ത് ഈ വർഷം പതിനായിരം തീർത്ഥാടകർ മാത്രമാണെത്തുന്നത്. ഹജ്ജിന്റെ മുന്നോടിയായി അറഫ, മിന, മുസ്ദലിഫ, മസ്ജിദുൽ ഹറാം, കല്ലേറ്‌ കർമം നടത്തപ്പെടുന്ന ജമറാത്ത്, ഹാജിമാരുടെ ടെന്റുകൾ എന്നിവ പൂർണമായും അണുമുക്തമാക്കുന്ന ജോലികൾ പൂർത്തിയാക്കി.

Newsdesk

Recent Posts

ശമ്പള കരാർ വൈകുന്നു; ആശുപത്രികളിൽ നഴ്‌സുമാരുടെയും മിഡ്‌വൈഫുമാരുടെയും പ്രതിഷേധം

പുതിയ പൊതുമേഖലാ ശമ്പള കരാർ സംബന്ധിച്ച ചർച്ചകൾ വൈകുന്നതിലും ജീവിതച്ചെലവ് വർധിക്കുന്നതിലും പ്രതിഷേധിച്ച് അയർലണ്ടിലെ നഴ്‌സുമാരും മിഡ്‌വൈഫുമാരും ഇന്ന് ആശുപത്രികളിൽ…

18 mins ago

ജഗൻ ഷാജികൈലാസ്- ദിലീപ് ചിത്രം’നീക്കം’ ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

ജഗൻ ഷാജികൈലാസ് ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന നീക്കം എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഒക്ടോബർ ഒമ്പതിന് പ്രകാശനം ചെയ്യുന്നു.ഉർവ്വശി…

1 hour ago

നാനാ പടേക്കർ അന്തരിച്ചു

പനാജി: ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു. വ്യാഴാഴ്ച ഗോവയിലെ വസതിയിൽ വച്ചുണ്ടായ ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.…

4 hours ago

€450 ചെലവാക്കണ്ട.. ഷിംഗിൾസ് വാക്സിൻ ഇനി സൗജന്യം

അയർലണ്ടിൽ ഷിംഗിൾസ് വാക്സിൻ ദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി 2027-ൽ ഘട്ടംഘട്ടമായി നൽകിത്തുടങ്ങും. ആദ്യഘട്ടത്തിൽ 65 വയസ്സിന് മുകളിലുള്ളവരിൽ പ്രതിരോധശേഷി…

17 hours ago

ഗാന്ധിജയന്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു

വാട്ടർഫോർഡ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട്,  വാട്ടർഫോർഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഒക്ടോബർ 2…

18 hours ago

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ പ്രതിഷേധം; രാഹുൽ ​ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കസ്റ്റഡിയിൽ

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ്  കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിലെ ജന്തർമന്തറിൽ നടത്തിയ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ്…

18 hours ago