Categories: Gulf

സൗദിക്ക് പുറത്തുള്ളവരുടെയും സൗദിക്കകത്തുള്ളവരുടെയും ഇഖാമകൾ സൗജന്യമായി മൂന്ന് മാസത്തേക്ക് പുതുക്കൽ ആരംഭിച്ചു

ജിദ്ദ: സൗദിക്ക് പുറത്തുള്ളവരുടെയും സൗദിക്കകത്തുള്ളവരുടെയും ഇഖാമകൾ സൗജന്യമായി മൂന്ന് മാസത്തേക്ക് പുതുക്കൽ ആരംഭിച്ചു. ഓട്ടോമാറ്റിക്കായാണു ഇഖാമകൾ പുതുക്കുന്നത്.

കൊറോണ പശ്ചാത്തലത്തിൽ സ്വകാര്യ മേഖലക്കുണ്ടായ പ്രതിസന്ധികൾ ലഘൂകരിക്കുന്നതിനായി സൗദി ഭരണകൂടം പ്രഖ്യാപിച്ച ആനുകൂല്യങ്ങളുടെ ഭാഗമായാണു വിദേശ തൊഴിലാളികളുടെ ഇഖാമകൾ പുതുക്കി നൽകുന്നത്.

ഇഖാമകളും റി എൻട്രിയിൽ പോയവരുടെ റി എൻട്രി വിസയും വിസിറ്റിംഗിൽ വന്ന് കുടുങ്ങിയവരുടെ വിസിറ്റിംഗ് വിസകളും സൗജന്യമായി ഓട്ടോമാറ്റിക്കായി പുതുക്കുമെന്നായിരുന്നു സൗദി അധികൃതർ അറിയിച്ചിരുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ സൗദിക്കകത്തുള്ള ചിലരുടെ ഇഖാമകൾ പുതുക്കൽ ആരംഭിച്ച് കഴിഞ്ഞിരുന്നു. ഇന്ന് സൗദിയിൽ നിന്ന് അവധിയിൽ പോയ ചില പ്രവാസി സുഹൃത്തുക്കളുടെ ഇഖാമ കാലാവധി പരിശോധിച്ചപ്പോഴും പുതുക്കിയതായി കാണാാൻ സാധിച്ചിട്ടുണ്ട്.

Newsdesk

Recent Posts

ജൂണിൽ അയർലണ്ടിലെ ഭവനവില വർധന 5.6 ശതമാനമായി കുറഞ്ഞു

അയർലണ്ടിൽ ഭവനവില ഉയരുന്ന നിരക്ക് ജൂണിൽ വീണ്ടും മന്ദഗതിയിലായതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് (CSO) പുറത്തുവിട്ട പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.…

10 hours ago

ഉപ്പൻ; സാമൂഹ്യപ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

നെജു കല്യാണി കഥയും തിരകഥയും സംവിധാനവും ചെയ്യുന്ന നാലാമത്തെ ഷോർട് ഫിലിം ആയ "ഉപ്പൻ" ഇപ്പോൾ യൂട്യൂബിൽ സ്ട്രീമിങ് നടക്കുന്നു.…

11 hours ago

Raheny ഡ്രൈവിംഗ് ടെസ്റ്റ് സെന്റർ അടയ്ക്കും; അപേക്ഷകരെ Killester-ലേക്ക് മാറ്റും

ഡബ്ലിനിലെ റഹേനി ഡ്രൈവിംഗ് ടെസ്റ്റ് സെന്റർ സെപ്റ്റംബർ 18 മുതൽ അടച്ചുപൂട്ടുമെന്ന് റോഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു. നിലവിൽ റഹേനി…

12 hours ago

ഹെൽപ് ടു ബൈ പദ്ധതി ഉയർന്ന വരുമാനക്കാർക്ക് കൂടുതൽ നേട്ടമോ? അയർലണ്ടിൽ ഭവനനയത്തെച്ചൊല്ലി വിമർശനം

അയർലണ്ടിൽ ആദ്യമായി വീട് വാങ്ങുന്നവർക്കായി നടപ്പാക്കിയിരിക്കുന്ന Help to Buy പദ്ധതി ഭവനലഭ്യത മെച്ചപ്പെടുത്തുന്നതിൽ കാര്യമായ ഫലം നൽകുന്നില്ലെന്നും, മറിച്ച്…

13 hours ago

യുകെയിലെ പകുതിയിലധികം സ്ഥാപനങ്ങളിൽ എഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി പഠനം

നിർമ്മിത ബുദ്ധി (AI) യുകെയിലെ പകുതിയിലധികം സ്ഥാപനങ്ങളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി പഠനം. ബ്രിട്ടീഷ് ബാങ്കായ ലോയ്ഡ്സ് നടത്തിയ പഠനത്തിലാണ്…

1 day ago

അയർലണ്ടിൽ സോഷ്യൽ മീഡിയയിലെ ഡ്രൈവിംഗ് വീഡിയോകളിൽ അന്വേഷണം ശക്തമാക്കി

അയർലണ്ടിൽ അപകടകരമായ ഡ്രൈവിംഗും വാഹനമോഷണവുമായി ബന്ധപ്പെട്ട വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്‌ടോക്കുമായി ബന്ധപ്പെട്ടു മീഡിയ…

2 days ago