റിയാദ്: സൗദിയില് ആരോഗ്യ സേവന, മെഡിക്കല് ഉപകരണ ഉദ്പാദന, വിതരണ രംഗത്തെ തൊഴിലുകളിലെ സ്വദേശിവത്കരണം ഏപ്രില് 11 മുതല് നടപ്പാകും. ലബോറട്ടറികള്, എക്സ്റേ, ഫിസിയോ തെറാപ്പി, ചികിത്സാ, പോഷകാഹാരം എന്നീ തൊഴിലുകളിലാണ് 60 ശതമാനം സ്വദേശിവല്ക്കരണം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കുന്നത്.
ഈ തൊഴിലുകളില് സ്വദേശി സ്പെഷ്യലിസ്റ്റുകളുടെ മിനിമം വേതനം 7,000 റിയാലും ടെക്നീഷ്യന്മാരുടെ വേതനം 5,000 റിയാലുമായും നിശ്ചയിച്ചിട്ടുണ്ട്. ഇതില് കുറവ് വേതനം ലഭിക്കുന്നവരെ സ്ഥാപനങ്ങളിലെ സൗദി ജീവനക്കാരെന്നോണം പരിഗണിച്ച് സ്വദേശിവല്ക്കരണ അനുപാതത്തില് ഉള്പ്പെടുത്തി കണക്കാക്കില്ല. മെഡിക്കല് ഉപകരണ മേഖലയില് സെയില്സ്, പരസ്യം, ഉപകരണങ്ങള് പരിചയപ്പെടുത്തല് എന്നീ തൊഴിലുകളില് ആദ്യ ഘട്ടത്തില് 40 ശതമാനവും രണ്ടാം ഘട്ടത്തില് 80 ശതമാനവും സൗദിവല്ക്കരണമാണ് പാലിക്കേണ്ടത്. മെഡിക്കല് ഉപകരണങ്ങളുമായി ബന്ധപ്പെട്ട എന്ജിനീയറിംഗ്, ടെക്നിക്കല് തൊഴിലുകളില് ആദ്യ ഘട്ടത്തില് 30 ശതമാനവും രണ്ടാം ഘട്ടത്തില് 50 ശതമാനവും സൗദിവല്ക്കരണം പാലിക്കണം. ഈ മേഖലയില് സൗദി എന്ജിനീയര്മാരുടെയും സ്പെഷ്യലിസ്റ്റുകളുടെയും ബാച്ചിലര് ബിരുദ ധാരികളുടെയും മിനിമം വേതനം 7,000 റിയാലും ഡിപ്ലോമ ബിരുദധാരികളുടെ മിനിമം വേതനം 5,000 റിയാലും ആയും നിര്ണയിച്ചിട്ടുണ്ട്.
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…
പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…